തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ 21 മന്ത്രിമാരെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവൻ അറിയിച്ചു.
21 അംഗങ്ങളുളള സര്‍ക്കാരില്‍ സിപിഎമ്മിലെ 12 മന്ത്രിമാര്‍ ഉണ്ടാകും. സിപിഐയിലെ നാല് പേര്, കേരളാ കോണ്‍ഗ്രസ് -എം ഒന്ന്, ജനതാദള്‍- എസ് ഒന്ന്, എന്‍സിപി ഒന്ന് എന്നിങ്ങനെയാണ് മന്ത്രി പദവി.
സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും നൽകും. ചീഫ് വിപ്പ് പദവിയും കേരള കോൺഗ്രസ്-എമ്മിനാണ്.
ജനാധിപത്യ കേരള കോണ്‍ഗ്രസിലെയും ഐഎന്‍എല്ലിലെയും മന്ത്രിമാര്‍ ആദ്യ രണ്ടര വര്‍ഷവും തുടന്നുള്ള ഊഴം കേരള കോണ്‍ഗ്രസ് -ബിയും കോണ്‍ഗ്രസ് -എസും പങ്കിടും. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
അതേസമയം, സര്‍ക്കാരില്‍ കെ.കെ.ശൈലജ ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎമ്മിനൊപ്പം സിപിഐയും പുതുമുഖങ്ങളെയാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും വിവരമുണ്ട്.