തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിതർക്ക് സർക്കാർ സഹായം വൈകുന്നുവെന്ന് പ്രതിപക്ഷം. ഇക്കാര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വി.ഡി. സതീശൻ എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
ശബരിമല വിഷയവും മന്ത്രി കെ.ടി. ജലീൽ ഉൾപ്പെട്ട ബന്ധുനിയമനവുമാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയമായി അവതരിപ്പിച്ചത്.
ഇന്ന് നിയമസഭാ നടപടികൾ പുരോഗമിച്ചുവരികയാണ്. ചോദ്യോത്തരവേളയോട് ഇന്ന് സഹകരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു സഭ നേരത്തെ പിരിഞ്ഞിരുന്നു.