ശബരിമല: ഭരണ-പ്രതിപക്ഷങ്ങൾ മുഖാമുഖം; സ്പീക്കറുടെ മുഖം മറച്ച് കറുത്ത ബാനർ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിയമസഭയിൽ നാലാംദിവസവും പ്രതിപക്ഷ ബഹളം. ഭരണ പ്രതിപക്ഷ അംഗങ്ങളുടെ വാക്പോരിനെ തുടർന്ന് സഭ പ്രക്ഷുബ്ധമായി. ബഹളത്തെ തുടർന്ന് ഇന്നത്തേക്ക് സഭ പിരിഞ്ഞു. വിലെ ചോദ്യോത്തരവേള ആരംഭിച്ച വേളയിൽ തന്നെ പ്രതിപക്ഷ നേതാവ് ശബരിമല വിഷയം സഭയിൽ ഉന്നയിച്ചു. ക്കോടതി ശബരിമലയിൽ മൂന്ന് നിരീക്ഷകരെ നിയോഗിച്ചത് സർക്കാരിന്‍റെ പിടിപ്പ് കേട് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

സഭാ നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം ഒരുക്കമാണെന്നും ശബരിമല വിഷയത്തിൽ സർക്കാരിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് എംഎൽഎമാരായ വി.ശിവകുമാർ, ജയരാജ്, പാറയ്ക്കൽ അബ്ദുള്ള എന്നിവർ സത്യഗ്രഹം ഇരിയ്ക്കുമെന്നും ് പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു. ശബരിമല തീർഥാടകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിനെ അദ്ദേഹം വിമർശിച്ചു.

പ്രതിപക്ഷം ആർഎസ്എസുമായി ഒത്തുകളിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. രാഹുൽഗാന്ധിയുടെ നിലപാടുകളല്ല കോണ്‍ഗ്രസും യുഡിഎഫും പിന്തുടരുന്നത്. അമിത്ഷായുടെ നിലപാടുകളാണ് അവർ പിന്തുടരുന്നതെന്നും മുഖ്യമന്ത്രി സഭയിൽ ആരോപിച്ചു. എന്നാൽ സർക്കാരാണ് ആർഎസ്എസുമായി ഒത്തുകളിയ്ക്കുന്നതെന്നും ശബരിമലയിൽ അന്നദാനം നടത്തിപ്പിന്‍റെ ചുമതല ഉൾപ്പെടെ ആർഎസ്എസിന് നൽകിയത് ഇതിന് ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നൽകി.

ശബരിമലയിലെ ഡിജിപി ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയാണെന്നും ആർഎസ്എസിന് ശബരിമലയിൽ ആധിപത്യം ഉറപ്പിക്കാൻ സർക്കാർ എല്ലാ സഹായം ചെയ്ത് കൊടുത്തുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ ് ഇതിനിടെ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു.

പ്രതിപക്ഷ അംഗങ്ങൾ ബാനറും പ്ലക്കാർഡുകളുമായി സ്പീക്കറുടെ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. സ്പീക്കറുടെ മുഖം മറച്ച് കറുത്ത ബാനർ പിടിച്ചതിനെ ചൊല്ലി ഭരണപക്ഷ എംഎൽഎമാരും സഭയുടെ നടുത്തളത്തിലിറങ്ങി. തുടർന്ന് ഭരണപ്രതിപക്ഷ എംഎൽഎമാർ തമ്മിൽ വാക് പോര് നടന്നു.

അംഗങ്ങൾ സീറ്റുകളിലേക്ക് മടങ്ങിപ്പോകണമെന്ന് സ്പീക്കർ നിർദേശിച്ചെങ്കിലും അംഗങ്ങൾ കൂട്ടാക്കിയില്ല. ഇത്തരത്തിൽ സഭ നടത്തിക്കൊണ്ട് പോകാനാകില്ലെന്ന് സ്പീക്കർ അറിയിച്ചു. സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ സഭയെ അറിയിച്ചു. തുടർന്ന് എംഎൽഎമാരായ വി.ശിവകുമാർ, ജയരാജ്, പാറയ്ക്കൽ അബ്ദുള്ള എന്നിവർ സത്യഗ്രഹം ആരംഭിച്ച.ു.

പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​യി​ല്‍​ നേ​രി​യ കു​റ​വ് മും​ബൈ: പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല​യി​ല്‍ ഇ​ന്നും നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 31 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ​വി​ല​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വും രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ നേ​രി​യ നേ​ട്ട​വു​മാ​ണ് രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല കു​റ​യാ​ന്‍ കാ​ര​ണം.

ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 75.14 രൂ​പ​യും ഡീ​സ​ലി​ന് 71.59 രൂ​പ​യു​മാ​ണ്. കൊ​ച്ചി​ല്‍ പെ​ട്രോ​ള്‍ വി​ല 73.83 രൂ​പ​യും ഡീ​സ​ല്‍ വി​ല 70.23 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 74.15 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 70.56 രൂ​പ​യു​മാ​ണ് വി​ല.

Related posts