തിരുവനന്തപുരം: ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് രൂക്ഷമായ സാഹചര്യത്തില്‍ നയപ്രഖ്യാപനപ്രസംഗം നീട്ടിവയ്ക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. ഡിസംബറില്‍ ചേരുന്ന നിയമസഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് ആലോചന.
പുതിയ വര്‍ഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ ആരംഭിക്കണമെന്നാണ് ചട്ടം. എന്നാല്‍ തലേ വര്‍ഷത്തെ സമ്മേളനം പുതിയ വര്‍ഷത്തില്‍ തുടരുന്ന സാഹചര്യത്തില്‍ ഇത് തത്ക്കാലത്തേക്ക് ഒഴിവാക്കാനാകും.
ഡിസംബര്‍ അഞ്ചിനു ചേരുന്ന സമ്മേളനം പതിനഞ്ചോടെ തത്ക്കാലത്തേക്ക് പിരിയാനാണ് സര്‍ക്കാര്‍ നീക്കം. ക്രിസ്മസിന് ശേഷം വീണ്ടും ചേര്‍ന്ന് ജനുവരി വരെ തുടരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് സംബന്ധിച്ച ഗവര്‍ണറുടെ തീരുമാനത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്.