പ്രതിപക്ഷത്തിന്‍റെ ആദ്യ ഇറങ്ങി പോക്ക്, ഭരണപക്ഷത്തിന്‍റെ ആ ഒറ്റ ചോദ്യത്തിലൂടെ ; കെ.​ഡി. പ്ര​സേ​ന​ൻ എംഎൽഎയുടെ ചോദ്യം ഇങ്ങനെ….

തി​രു​വ​ന​ന്ത​പു​രം: ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ ഭ​ര​ണ​പ​ക്ഷം ചോ​ദ്യ​ത്തി​ലൂ​ടെ അ​വ​ഹേ​ളി​ച്ചെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം സഭ സബിഷ്കരിച്ച് ഇറങ്ങിപ്പോയി. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ പ്ര​തി​പ​ക്ഷം ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്നു​വെ​ന്ന പ​രാ​മ​ർ​ശം ചോ​ദ്യ​ത്തി​ൽ വ​ന്ന​താ​ണ് വി​വാ​ദ​മാ​യ​ത്.

ആ​ല​ത്തൂ​ർ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ കെ.​ഡി. പ്ര​സേ​ന​ൻ ആ​ണ് വി​വാ​ദ ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്. ഈ ​ചോ​ദ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ്പീ​ക്ക​ർ വ​ഴ​ങ്ങി​യി​ല്ല.

സം​സ്ഥാ​ന​ത്ത് ഓ​ഖി, നി​പ്പാ, പ്ര​ള​യം, കോ​വി​ഡ് തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ന് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​​നു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ നീ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ലും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ക​സ​ന പ​ദ്ധ​തി​ക​ളും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​റി​യി​ക്കാ​മോ ? ഇ​താ​യി​രു​ന്നു വി​വാ​ദ​മാ​യ ചോ​ദ്യം.

ചോ​ദ്യം അ​നു​വ​ദി​ച്ച​ത് ലെ​ജി​സ്ലേ​റ്റീ​വ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും റൂ​ൾ​സ് ഓ​ഫ് പ്രൊ​സീ​ജ്യ​റി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു

Related posts

Leave a Comment