തിരുവനന്തപുരം: പ്രതിപക്ഷം നിയമസഭാ ചോദ്യോത്തര വേള ബഹിഷ്കരിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു മൂന്ന് യുഡിഎഫ് എംഎൽഎമാർ നിയമസഭയ്ക്കു മുന്നിൽ നടത്തുന്ന സത്യഗ്രഹത്തോടു സർക്കാർ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണു ബഹിഷ്കരണം.
ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചോദ്യോത്തര വേള ബഹിഷ്കരിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്.