തിരുവനന്തപുരം: ഷാഫി പറന്പിൽ എംഎൽഎയ്ക്കും കെഎസ്യു നേതാക്കൾക്കും നേരെയുണ്ടായ ലാത്തിച്ചാർജിനെതിരേ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. സഭയുടെ അവസാന ദിവസമായ ഇന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു.
പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ രാവിലെ എത്തിയത്. എംഎൽഎയെ മർദിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ലാത്തിച്ചാർജിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ കഴിഞ്ഞ ദിവസം നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം മുഴക്കിയിരുന്നു. സഭാ മര്യാദയുടെ ലംഘനമാണിതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമോയെന്ന് ഇന്നറിയാം.