2015 ലെ ​സം​സ്ഥാ​ന ബ​ജ​റ്റ് അ​വ​ത​ര​ണം; നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​ക്കേ​സി​ലെ കോ​ൺ​ഗ്ര​സ് മു​ൻ എം​എ​ൽ​എ​മാ​ർ​ക്കെ​തി​രാ​യ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി


കൊ​ച്ചി: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​ക്കി​ടെ ഇ​ട​ത് വ​നി​താ എം​എ​ൽ​എ​മാ​രെ കൈ​യേ​റ്റം ചെ​യ്തെ​ന്നാ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ എ​ടു​ത്ത കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

കേ​സെ​ടു​ത്ത​തി​നെ​തി​രേ മു​ൻ എം​എ​ൽ​എ​മാ​രാ​യ എം.​എ.​വാ​ഹി​ദ്, ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ൻ, കെ.​ശി​വ​ദാ​സ​ൻ നാ​യ​ർ എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റീ​സ് പി.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ഉ​ത്ത​ര​വ്.

2015 മാ​ർ​ച്ച് 13ന് ​സം​സ്ഥാ​ന ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നി​ടെ ആ​യി​രു​ന്നു സം​ഭ​വം. അ​ന്ത​രി​ച്ച മു​ൻ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി ബാ​ർ കോ​ഴ​ക്കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ബ​ജ​റ്റ് അ​വ​ത​ര​ണം ത​ട​യാ​ൻ പ്ര​തി​പ​ക്ഷം ന​ട​ത്തി​യ ശ്ര​മം വ​ലി​യ കൈ​യാ​ങ്ക​ളി​യി​ലെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി, മു​ൻ മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​ടി.​ജ​ലീ​ൽ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment