സ്വന്തം ലേഖകന്‍
കോഴിക്കോട്: ഇടതുസര്‍ക്കാരിനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ സൈബര്‍ യുദ്ധം.
ആരാധകർ തങ്ങളുടെ രാഷ്ട്രീയ നേതാക്കളുടെ പ്രസംഗം വേര്‍തിരിച്ചെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണിപ്പോള്‍. ഇന്നലെ നിയമസഭാസമ്മേളനം ആരംഭിച്ചതു മുതല്‍ ഇതാണ് അവസ്ഥ.
സ്വരാജ് എംഎല്‍എയുടെ പ്രസംഗത്തെ തീപ്പൊരിയൊന്നും അവിശ്വാസം കൊണ്ടുവന്നവരുടെ അടിയന്തിരം നടത്തിയെന്നും സിപിഎം അനുകൂലികള്‍ പറയുമ്പോള്‍ ആയിരം സ്വരാജിന് അര ഷാജി, എന്ന രീതിയിലാണ് ഷാജി എംഎല്‍എയുടെ പ്രസംഗം ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രവര്‍ത്തകര്‍ അരങ്ങുവാഴുന്നത്.
എംഎല്‍എമാരായ ഷാഫി പറമ്പിലിനും സ്വരാജിനും ലൈക്കോട് ലൈക്കാണ്. പാസാകാന്‍ പോകുന്നത് ഡല്‍ഹിയിലെ അവിശ്വാസം എന്ന തലക്കെട്ടോടെയാണ് സ്വരാജിന്റെ പ്രസംഗം വൈറലാകുന്നത്. കിളി പോയി ഇരിക്കുന്ന പിണറായിയെ ഒന്ന് കാണിക്കാവോ എന്ന തലക്കെട്ടോടെ ഷാഫിയുടെ പ്രസംഗവും സോഷ്യല്‍ മീഡിയയിലുണ്ട്.
രാവിലെ മുതല്‍ ചാനലുകളിലെ സംപ്രേക്ഷണം കണ്ടിരുന്ന പ്രവര്‍ത്തകര്‍ പുതിയ രാഷ്്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സൈബര്‍ ലോകത്ത് പോരിനിറങ്ങിയിരിക്കുകയാണ്.
നാലര വര്‍ഷം മുഖ്യമന്ത്രിയുടെ ഓഫീസ് ശിവശങ്കരനും സ്വപ്നയും ഭരിച്ചില്ലേ, ആറ് മാസം കൂടി ഭരണം അവര്‍ക്ക് തന്നെ നല്‍കുന്നതാകും ഉചിതം.. എന്ന പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറിന്റെ വാക്കുകളും അണികള്‍ ആഘോഷിക്കുകയാണ്.
അതേസമയം അവിശ്വാസ പ്രമേയത്തിന് മറുപടിയായി ‘ബജറ്റ്’ അവതരിപ്പിക്കുന്ന ആദ്യ മുഖ്യമന്ത്രിയായി പിണറായി ചരിത്രം കുറിച്ചു എന്ന രീതിയിലുള്ള ട്രോളുകളും എതിരാളികള്‍ ഉയര്‍ത്തുന്നു.
മുഖ്യമന്ത്രിയുടെ നാലുമണിക്കൂറോളം നീണ്ട പ്രസംഗത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.വിശ്വാസപ്രമേയചര്ച്ചയിലും വിവാദവിഷയങ്ങളിലും മുഖ്യമന്ത്രിക്ക് മറുപടിയില്ലായിരുന്നുവെന്ന് ആരോപണവുമായി പ്രതിപക്ഷം ഇതിനകം രംഗത്തെത്തികഴിഞ്ഞു.
അതോെടാപ്പം മുഖ്യമന്ത്രിയുടെ പ്രസംഗം ലൈവായികാണിക്കാന് കോവിഡ് കണക്കുവരെ മറച്ചുവച്ചുവെന്ന ആക്ഷേപവും ഇവര്‍ ഉയര്‍ത്തുന്നു.എന്തായാലും നിയമസഭാസമ്മേളനം ശരിക്കും പറഞ്ഞാല്‍ സൈബര്‍ പോരാളികള്‍ക്ക് ആഘോഷിക്കാനുള്ള വകനല്കുന്നതായി.