ദേ ​വ​ന്നൂ, വാ​ണം​വി​ട്ട​പോ​ലെ ദാ ​പോ​യി… ഗ​വ​ർ​ണ​റു​ടെ 17 സെ​ക്ക​ൻ​ഡി​ലെ ന​യ​പ്ര​ഖ്യാ​പ​ന​ത്തെ​ക്കു​റി​ച്ചു​ള്ള കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വാ​ക്കു​ക​ൾ ശ​ര​വേ​ഗ​ത്തി​ൽ കു​തി​ക്കു​ന്നു

തിരുവനന്തപുരം: ഗ​വ​ർ​ണ​ർ പെ​ട്ടെ​ന്നു വ​ന്നശേ​ഷം വാ​ണംവി​ട്ടപോ​ലെ പോ​യെ​ന്ന് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ത​ങ്ങ​ളൊ​ക്കെ ഇ​രി​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് വ​രി​ക പോ​ലും ചെ​യ്തി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​യ​മ​സ​ഭ​യി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ച്ച​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി.

പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ​ത്താം സ​മ്മേ​ള​ന​ത്തി​നാ​ണ് ഇ​ന്നു തു​ട​ക്ക​മാ​യ​ത്.  ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം കു​റി​ച്ചുകൊണ്ടുള്ള നിയമസഭയിലെ ഗവർണറുടെ ന​യ​പ്ര​ഖ്യാ​പ​ന ​പ്ര​സം​ഗ​ത്തി​നിടെ അന്പരപ്പിക്കുന്ന നാടകീയരംഗങ്ങൾ.

സ​ഭ​യി​ലെ​ത്തി​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഒ​രു മി​നിറ്റ് 17 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ന​യ​പ്ര​ഖ്യാ​പ​ന ​പ്ര​സം​ഗ​ത്തി​ന്‍റെ അ​വ​സാ​ന ഖണ്ഡിക മാ​ത്രം വാ​യി​ച്ചശേ​ഷം പെ​ട്ടെ​ന്നുത​ന്നെ സ​ഭ വി​ട്ടു. ‌

 

Related posts

Leave a Comment