തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിച്ച വേളയിൽ നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് സർക്കാർ പിൻവലിച്ചു. വി.ശിവൻകുട്ടി മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിൻവലിച്ചത്. ഇത് സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങിയേക്കും.
ഇടതുപക്ഷത്തെ ആറ് എംഎൽഎമാർക്കെതിരെയായിരുന്നു അന്ന് മ്യൂസിയം പോലീസ് കെസെടുത്തിരുന്നത്. സ്പീക്കറുടെ ഡയസും ചെയറും വലിച്ചെറിഞ്ഞതുൾപ്പെടെ വ്യാപക നാശനഷ്ടമായിരുന്നു അന്ന് നിയമസഭയിൽ നടന്നിരുന്നത്. കേസ് പിൻവലിക്കുന്നതിനെതിരെ നേരത്തെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നുവെങ്കിലും പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളുകയായിരുന്നു.