തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ നിയമസഭയിൽ അടിയന്തരപ്രമേ നോട്ടീസ് അവതരിപ്പിച്ച് കെ.കെ.രമ. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി വീണ ജോര്‍ജ് ആണ് മറുപടി നല്‍കിയത്. മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് പ്രശ്നം ലാഘവത്തോടെ എടുക്കുകയാണെന്നതിന് ഉദാരഹരണമാണെന്നും കെ.കെ. രമ പറഞ്ഞു.
പൂച്ചാക്കലിൽ പെൺ കുട്ടിയെ പട്ടാപ്പകല്‍ ആക്രമിച്ച പ്രതി സിപിഎമ്മുകാരനാണ്.കുസാറ്റിൽ പെൺ കുട്ടിയോട് മോശമായി പെരുമാറിയത് സിപിഎം അനുഭാവി ആയ അധ്യാപകനാണ്. കാലടി കോളേജിൽ പെൺകുട്ടികളുടെ ചിത്രം അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ചത് എസ്എഫ്ഐക്കാരനായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.കെസിഎ കോച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു.ഹേമ കമ്മിറ്റി റിപ്പോർട്ട് വരെ സർക്കാർ പൂഴ്ത്തി വച്ചു- കെ.കെ.രമ ആരോപിച്ചു.
അതേസമയം പൂച്ചാക്കലിൽ ദളിത് പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തില്‍ കേസ് എടുത്തു അന്വേഷണം നടക്കുന്നുവെന്നും രണ്ട് പ്രതികൾ അറസ്റ്റിലായെന്നും വീണ ജോർജ് മറുപടി പറഞ്ഞു.
കാലടി കോളേജിലെ പെൺ കുട്ടികളുടെ ഫോട്ടോ പ്രചഠിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും വീണ അറിയിച്ചു. സർക്കിരിന് കുറ്റകൃത്യങ്ങളോട് ഒരൊറ്റ നിലപാടേ ഉള്ളുവെന്നും മുഖം നോക്കാതെ നടപടി എടുക്കുമെന്നും മന്ത്രി വീണ ജോർജ്ജ് സഭയിൽ പറഞ്ഞു.