തിരുവനന്തപുരം: സ്ത്രീ സുരക്ഷ സംബന്ധിച്ച അടിയന്തര പ്രമേയം ചര്‍ച്ചയ്ക്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.
ഉമാ തോമസ് എംഎല്‍എ നല്കിയ നോട്ടീസ് സബ്മിഷനായി ഉന്നയിക്കാമെന്ന നിലപാട് സ്പീക്കര്‍ എ.എൻ.ഷംസീർ സ്വീകരിച്ചതോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. സമീപകാല സംഭവമല്ലെന്നായിരുന്നു ഭരണപക്ഷ നിലപാട്.
16 വയസുള്ള പെണ്‍കുട്ടി പട്ടാപ്പകല്‍ ആക്രമിക്കപ്പെട്ടതും സ്ത്രീസുരക്ഷയുമായിരുന്നു ഉമാ തോമസ് നല്കിയ അടിയന്തര പ്രമേയത്തിലുണ്ടായിരുന്നത്.
അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്ന് സ്പീക്കര്‍ നിലപാട് എടുത്തതോടെ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരേ തിരിഞ്ഞു.
സ്ത്രീ സുരക്ഷ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ഇത് കൗരവ സഭയോ എന്ന് വി.ഡി. സതീശൻ ചോദിച്ചു. ഇത്തരം പരാമർശം പ്രതി
പക്ഷത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ തിരിച്ചടിച്ചു.തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.