മു​ര​ളീ​ധ​ര​ൻ നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത് സ​തീ​ശ​ൻ ഭ​യ​പ്പെ​ടു​ന്നു; ബി​ജെ​പി​യു​മാ​യു​ള്ള ഡീ​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് രാ​ഹു​ലി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച തീ‍​യ​തി ത​ന്നെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പാ​ല​ക്കാ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത് കെ. ​മു​ര​ളീ​ധ​ര​ൻ നി​യ​മ​സ​ഭ​യി​ൽ എ​ത്തു​ന്ന​തി​നെ വി.​ഡി.​ സ​തീ​ശ​ൻ ഭ​യ​പ്പെ​ടു​ന്ന​തു​കൊ​ണ്ടാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ ഗോ​വി​ന്ദ​ൻ. മു​ര​ളീ​ധ​ര​ൻ നി​യ​മ​സ​ഭ​യി​ലെ​ത്തി​യാ​ൻ ത​ന്‍റെ അ​പ്ര​മാ​ദി​ത്വം ത​ക​രു​മെ​ന്ന​ത് മ​റ്റാ​രേ​ക്കാ​ളും അ​റി​യു​ന്ന​ത് സ​തീ​ശ​നാ​ണെ​ന്നും സി​പി​എം മു​ഖ​പ​ത്ര​ത്തി​ൽ “യു​ഡി​എ​ഫ്-​ബി​ജെ​പി ഡീ​ൽ പൊ​ളി​യും’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ എം.​വി.​ഗോ​വി​ന്ദ​ൻ ആരോപിക്കുന്നു.

പാ​ല​ക്കാ​ട്ടെ സ​രി​ന്‍റെ സ്ഥാ​നാ​ർ​ഥിത്വം കോ​ൺ​ഗ്ര​സി​ലെ പ്ര​തി​സ​ന്ധി ഉ​പ​യോ​ഗി​ച്ചു​ള്ള അ​ട​വ് ന​യ​മാ​ണെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​യു​ന്നു.
ഒ​രു ഘ​ട്ട​ത്തി​ലും ഡി​സി​സി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​നാ​ർ​ഥിയ​ല്ല രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾത​ന്നെ പ​റ​യു​ന്ന​ത്. പ്രാ​ഥ​മി​ക​മാ​യി നേ​തൃ​ത്വം സ​മ​ർ​പ്പി​ച്ച മൂ​ന്നു​പേ​രു​ടെ ലി​സ്റ്റി​ൽ പോ​ലും രാ​ഹു​ലി​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്നി​ല്ല.

കെ. ​മു​ര​ളീ​ധ​ര​ൻ, ഡോ.​ പി. സ​രി​ൻ, വി.​ടി. ബ​ൽ​റാം എ​ന്നി​വ​രു​ടെ പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത് എ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്‌​ത​ത്‌. ഡി​സി​സി​യു​ടെ ലി​സ്റ്റി​ൽ ഇ​ല്ലാ​ത്ത ഒ​രാ​ളെ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ് വി.​ഡി. സ​തീ​ശ​നും കൂ​ട്ട​രും ചെ​യ്‌​ത​തെ​ന്ന് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്നു.സ​തീ​ശ​ന്‍റെ അ​ടു​ത്ത ആ​ളാ​യാ​ൽ മാ​ത്ര​മേ സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ക്കൂ എ​ന്ന സ്ഥി​തി​യെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ അ​ട​ക്കം പ​റ​ച്ചി​ൽ.

ഈ ​ഘ​ട്ട​ത്തി​ലാ​ണ് കെ.​മു​ര​ളീ​ധ​ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് കാ​ട്ടി പാ​ല​ക്കാ​ട്ടെ എ​ട്ട് പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ നേ​തൃ​ത്വ​ത്തി​ന് ക​ത്ത‍​യ​യ്ക്കു​ന്ന​ത്.കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലാ​ണ്. ബി​ജെ​പി​യു​മാ​യു​ള്ള ഡീ​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് രാ​ഹു​ലി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യത്. ഈ ​ഡീ​ൽ പാ​ല​ക്കാ​ട് ജി​ല്ലാ കോ​ൺ​ഗ്ര​സ് ഘ​ട​ക​ത്തി​ൽ വ​ൻ പൊ​ട്ടി​ത്തെ​റി സൃ​ഷ്ടി​ച്ചു- എം.​വി.​ ഗോ​വി​ന്ദ​ൻ ലേ​ഖ​ന​ത്തി​ൽ പറയുന്നു.

Related posts

Leave a Comment