കാ​ഴ്ച​പരിമിതിയുള്ള വി​ദ്യാ​ർ​ഥിക്ക് നേരെ എസ്ഐയുടെ  ക്രൂരത; കാ​ലി​നും നെ​ഞ്ചി​നും പ​രിക്കേ​റ്റ നി​യാ​സി​നെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു

കു​റ്റ്യാ​ടി: കാ​ഴ്‌​ചശക്തി കു​റ​ഞ്ഞ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് മർദിച്ചതായി പരാതി. മ​ഠ​ത്തി​ൽ നി​യാ​സി(24)നെയാണ് കു​റ്റ്യാ​ടി പ്രൊ​ബേ​ഷ​ൻ എ​സ്ഐ മ​ർ​ദിച്ച​ത്. കാ​ലി​നും നെ​ഞ്ചി​നും പ​രിക്കേ​റ്റ നി​യാ​സി​നെ കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്‌​ച വൈ​കുന്നേരം വ​യ​നാ​ട് റോ​ഡി​ൽ വാ​ഹ​നം ഉ​രസിയതി​ന്‍റെ പേ​രി​ൽ ര​ണ്ടു പേ​ർ ത​മ്മി​ൽ ചെ​റി​യ തോ​തി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഈ ​സ​മ​യം ഇ​തു​വ​ഴി വ​ന്ന നി​യാ​സി​നെ എ​സ്ഐ മർദിക്കു​ക​യാ​യി​രു​ന്നു. കാ​ഴ്ച കു​റ​വാ​ണെ​ന്നും ത​ല്ല​രു​തെ​ന്നും പ​റ​ഞ്ഞി​ട്ടും എ​സ്ഐ വി​ട്ടി​ല്ലെ​ന്ന് നി​യാ​സ് പ​റ​ഞ്ഞു. മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജി​ൽ എം​എ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് നി​യാ​സ്.

Related posts