അന്പലപ്പുഴ: തലചായ്ക്കാൻ ഇടമില്ലാതെ ആകാശം മേൽക്കൂരയാക്കി അന്തിയുറങ്ങുന്നവർക്ക് കൈത്താങ്ങാകുകയാണ് നിസാർ എന്ന യുവാവ്. അന്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ വെള്ളാപ്പള്ളിയിൽ ഹംസബ ബീമ ദന്പതികളുടെ മകൻ നിസാറിന്റെ കാരുണ്യപ്രവർത്തനങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
വിധി തെരുവോരങ്ങളിൽ എത്തിച്ച മൂന്നു കുരുന്നുകൾ അടങ്ങിയ കുടുംബത്തിന് ജീവിതസാഹചര്യം ഒരുക്കിയതിലൂടെയാണ് നിസാറിന്റെ വേറിട്ട പ്രവർത്തനം സമൂഹ മാധ്യമങ്ങളിൽ ഇടംതേടിയത്.
ഒരിക്കൽ ഒരു യാത്രയ്ക്കിടയിൽ കോരിച്ചൊരിയുന്ന മഴയത്ത് ആക്രി പെറുക്കി നടക്കുന്ന മൂന്ന് കുട്ടികളെ കാണാനിടയായി. മറ്റ് കുട്ടികൾ സ്കൂളുകളിൽ പോകുന്പോൾ ജീവിതഭാരം പേറി തെരുവോരങ്ങളിൽ അലയുകയായിരുന്നു അവർ.
കപ്പടകട ജംഗ്ഷന് സമീപത്തെ തുറസായ സ്ഥലത്തിന്റെ ഓരം പറ്റി മൂന്ന് പെണ്മക്കളുൾപ്പടെ നാല് മക്കളുമായി ദുരികക്കയത്തിൽ കഴിഞ്ഞ മാരിയപ്പന്റെയും തിലകയുടെയും കുടുംബം. കടുത്ത പ്രമേഹരോഗം ബാധിച്ച് മാരിയപ്പന്റെ ഒരു കാൽ മുറിച്ചു മാറ്റിയിരുന്നു.
ഇവരിൽ മൂന്ന് കുട്ടികളെ ആലുവയിലെ ജനസേവ ശിശുഭവനിൽ ചേർത്തു പഠിപ്പിക്കാനുള്ള നടപടി സ്വീകരിച്ചു. മാരിയപ്പനെയും തിലകയേയും മൂത്തമകൾ മസാനിയെയും വാടക വീട്ടിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
രോഗം മൂർച്ഛിച്ച് മാരിയപ്പൻ മരിച്ചപ്പോൾ കുടുംബത്തിന് തലചായ്ക്കാൻ സ്വന്തമായി ഒരു വീട് എന്ന ചുമതല നിസാർ ഏറ്റെടുക്കുകയായിരുന്നു. കാരുണ്യപ്രവർത്തകയായ നർഗീസ് ബീഗത്തിന്റെയും നിസാറും പഞ്ചായത്ത് അംഗം ഹാരിസിെൻറയും ശ്രമഫലമായി കാരുണ്യമതികളുടെ സഹായത്താൽ ഇവർക്ക് മൂന്ന് സെന്റ് സ്ഥലം വാങ്ങിക്കൊടുത്തു.
നിസാറിെൻറ ഇടപെടലിലൂടെജോയി ഹോം അവിടെ തിലകക്കും കുടുംബത്തിനും ഒരു വീടും നിർമ്മിച്ചു നൽകി.രണ്ടു കിടപ്പുമുറിയും ഹാളും സ്വിറ്റ് ഒൗട്ടുമുള്ള അടച്ചുറപ്പുള്ള വീട്ടിൽ ഇന്ന് അമ്മയും മക്കളും തെരുവിലെ ഭീതി നിറഞ്ഞ ജീവിത സാഹചര്യത്തിൽ നിന്ന് മാറി താമസിക്കുന്നു.
കനൽവഴി തേടിയിരുുന്ന തിലകയുടെ മറ്റ് മൂന്ന് മക്കൾ ആലുവ ജനസേവ ശിശുഭവനിൽ സ്നേഹത്തലടലേറ്റ് കഴിയുന്നു. അങ്ങനെ തിലകയുടെയും പിഞ്ചോമനകളുടെയും ഹൃദയത്തിലെ കനലണയ്ക്കാൻ നിസാറിന് സാധിച്ചു.
തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ എന്ന പ്രസ്ഥാനത്തിന്റെ സംസ്ഥാന അധ്യക്ഷനായ നിസാർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാൻസർ വിഭാഗത്തിലെ കീമോതെറാപ്പിക്കും റേഡിയേഷനും വിധയരാകുന്ന രോഗികൾക്ക് ഇളനീരും തേൻ ചേർത്ത നാരങ്ങനീരും നൽകിവരുന്നു.
കൂടാതെ ആശുപത്രിയിൽ കഴിയുന്ന ആരാരുമില്ലാത്ത പതിനഞ്ചോളം രോഗികൾക്ക് താങ്ങും തണലുമാണ് നിസാർ. കൂട്ടത്തിൽ ഇരുന്നവരെ പരിചരിക്കാനും പുനരധിവസിപ്പിക്കുവാനും അവരുടെ ബന്ധുക്കളെ കണ്ടെത്താനും സഹായിച്ച് വരുന്നു.
അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ ചികിത്സക്കെത്തിയ ഇതര സംസ്ഥാനക്കാരെ അവരുടെ ബന്ധുക്കളെ കണ്ടെത്താൻ വഴിയൊരുക്കും. തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ പ്പൊതിയെത്തിക്കാനും വസ്ത്രമെത്തിച്ചുകൊടുക്കാനും നിസാർ എപ്പോഴും ഉണ്ടാകും.
തിരക്ക് പിടിച്ച ജീവിതത്തിൽ പരക്കം പായുന്പോൾ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ നെഞ്ചിലെ വിങ്ങലുകൾ നിസാർ തിരിച്ചറിയുന്നു.
പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ കരാർ ജീവനക്കാരനായ നിസാറിെൻറ തുശ്ചമായ വരുമാനത്തിെൻറ ഒരു പങ്ക് അർഹരായവർക്കായി വിനിയോഗിക്കുന്നുണ്ട്. ഇതിന് പൂർണ്ണ പിന്തുണയുമായി ഭാര്യ അനീഷാമോളും അഞ്ചു വയസ്സുകാരി മകൾ ആയിഷയും കൂടെയുണ്ട്