കൊച്ചി: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈന മൽസ്യ ഇറക്കുമതി നിറുത്തിയത് കേരളത്തിൽ ഞണ്ടിന്റെ വില കുത്തനെ ഇടിയാൻ കാരണമായി. കിലോഗ്രാമിന് 1250 രൂപയുണ്ടായിരുന്ന ഞണ്ടിന്റെ ഇപ്പോഴത്തെ വില 200-250 രൂപ മാത്രം. കയറ്റുമതി നിറുത്തിയതോടെ സാധനം സുലഭമാകുകയും വില വലിയ തോതിൽ കുറയുകയുമായിരുന്നു.
ഞണ്ടിനൊപ്പം കൊഴുവ, അയല തുടങ്ങിയ മൽസ്യങ്ങളും ചൈനയിലേയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ടായിരുന്നു. ദുബായ്, സിങ്കപ്പൂർ എന്നിവിടങ്ങളിലേയ്ക്കും കേരളത്തിൽ നിന്ന് മീൻ കയറ്റി അയയ്ക്കുന്നുണ്ട്. എന്നാൽ കൂടുതലും ചൈനയിലേയ്ക്കായിരുന്നു. കഴിഞ്ഞ വർഷം 700 കോടി രൂപയുടെ മൽസ്യമാണ് കേരളത്തിൽ നിന്ന് ചൈനയിൽ എത്തിയത്.