മു​ത്താ​ച്ചി​യു​ടെ നാ​ട്ടി​പ്പാ​ട്ടി​ന്‍റെ താ​ള​ത്തി​ൽ  കു​ട്ടി​ക്ക​ർ​ഷ​ക​ർ ഞാ​റ് ന​ട്ടു;  കൃഷിമുടങ്ങിയ പാടത്തെ ഞാറുനടിൽ നാടിന്‍റെ ഉത്‌സവമായി

മു​ക്കം : കാ​ര​ശ്ശേ​രി ചീ​പ്പാ​ൻ​കു​ഴി പ​ട​ക്കേം​പാ​ട​ത്തു വീ​ണ്ടും പൊ​ൻ​ക​തി​ർ വി​ള​യും. ക​ഴി​ഞ്ഞ വ​ർ​ഷം ഗെ​യി​ല്‍ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​മ്പോ​ൾ മു​ട​ങ്ങി​യ വ​യ​ൽ​കൃ​ഷി, നാ​ടി​ന്‍റെ കൂ​ട്ടാ​യ്മ​യി​ല്‍ പു​ന​രാ​രം​ഭി​ച്ചു. കൃ​ഷി​മു​ട​ങ്ങി​യ​പ്പോ​ൾ ഉ​ണ്ടാ​യ സ​ങ്ക​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​യ​ർ​ത്തെ​ഴു​നേ​ൽ​പ്പി​ന്‍റെ ആ​വേ​ശം പ​കു​രു​ന്ന​താ​യി​രു​ന്നു ഞാ​റ് ന​ട​ൽ .

യൂ​ണി​ഫോം ധാ​രി​ക​ളാ​യ കൊ​ച്ച് കു​ട്ടി​ക​ൾ പാ​ടം നി​റ​യെ ഞാ​റു​ന​ടാ​ൻ ഇ​റ​ങ്ങി​യ​ത് ഉ​ത്സ​വ കാ​ഴ്ച്ച​യൊ​രു​ക്കി. കാ​ര​ശ്ശേ​രി എ​ച്ച്എ​ൻ​സി​കെ​എ​യു​പി.​സ്കൂ​ളി​ലെ 100 ഓ​ളം കു​ട്ടി​ക​ളും റ്റി​ബി​യാ​ൻ ന​ഴ്സ​റി സ്കൂ​ളി​ലെ 40 കു​ട്ടി​ക​ളു മാ​ണ് നാ​ട്ടു​കാ​ർ​ക്കൊ​പ്പം പാ​ട​ത്ത് ഇ​റ​ങ്ങി നാ​ടി​ന്‍റെ പ​ഴ​മ​ക്കാ​രി​യാ​യ മു​ത്താ​ച്ചി​യു​ടെ നാ​ട്ടി​പ്പാ​ട്ടി​നൊ​പ്പി​ച്ച് ഞാ​റ് ന​ട്ട​ത് .

130 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​ക്കാ​വു​ന്ന ഉ​മ നെ​ല്ലാ​ണ് വി​ത്തി​ട്ട​ത്. ഞാ​ർ കൊ​ണ്ടു​വ​ന്ന​ത് പ​ട്ടാ​മ്പി കാ​ർ​ഷി​ക വി​ക​സ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് . ക​ഴി​ഞ്ഞ വ​ർ​ഷം ഗെ​യി​ല്‍ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ഷി ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. ര​ണ്ടേ​ക്ക​ർ വ​യ​ലാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഗെ​യി​ല്‍ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച​തോ​ടെ ഇ​പ്പോ​ൾ ഒ​രേ​ക്ക​റോ​ള​മേ വ​യ​ൽ​കൃ​ഷി​ക്ക് ല​ഭി​ച്ചു​ള്ളു. മാ​ങ്ങാ​പ്പൊ​യി​ൽ ഗാ​ർ​ഡ​ൻ ആ​ൻ​ഡ് നേ​ഴ്സ​റി വാ​ട്സ​പ്പ് കൂ​ട്ടാ​യ്മ​യാ​ണ് നാ​ടി​ന്‍റെ കാ​ർ​ഷി​ക കൂ​ട്ടാ​യ്മ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് .

Related posts