കോട്ടയം: കര്‍ഷകര്‍ക്കു വരദാനമായ തിരുവാതിര ഞാറ്റുവേലയെത്തി. തിരിമുറിയാതെ മഴപെയ്യുന്ന ഈ ദിവസങ്ങളാണ് കേരളത്തിന് നടീല്‍കാലം.
തെങ്ങ്, മാവ്, പ്ലാവ്, റമ്പുട്ടാന്, തേക്ക് തൈകളും കുരുമുളക് വള്ളിയുമൊക്കെ നടാന്‍ ഏറ്റവും അനുയോജ്യമായ ദിവസങ്ങള്‍. ഞാറ്റുവേല മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നാണ് വിശ്വാസം. പഴമക്കാരുടെ കാര്‍ഷിക കലണ്ടറാണ് ഞാറ്റുവേല.
ജൂലൈ ഏഴിന് അവസാനിക്കുന്ന ഞാറ്റുവേലയില്‍ കൊമ്പൊടിച്ചു കുത്തിയാലും കിളിര്‍ക്കുമെന്നാണ് പഴമൊഴി. നെല്‍പ്പാടങ്ങളില്‍ കള പറിച്ചു വളമിടുന്ന കാലവുമാണിത്.