പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലി സംബന്ധിച്ച് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തേക്ക്.
കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം കുക്കറിൽ വേവിച്ചു കഴിച്ചതായി പ്രതികളുടെ മൊഴി. പത്ത് കിലോയിലേറെ മാംസം കുക്കറിൽ വേവിച്ചതായാണ് മൊഴി.
ഫൊറൻസിക് പരിശോധനയ്ക്കിടെ മാംസം വേവിച്ച പാത്രങ്ങൾ പ്രതികളായ ഭഗവൽ സിംഗും ലൈലയും പോലീസിന് കാണിച്ചുകൊടുത്തു.
ലപ്പെടുത്തിയ സ്ത്രീകളുടെ മാംസം റഫ്രിജറേറ്ററിൽ സൂക്ഷിച്ചതായും ഇവർ പോലീസിനോട് പറഞ്ഞു. റഫ്രിജറേറ്ററിൽ പോലീസ് രക്തക്കറ കണ്ടെടുത്തിട്ടുണ്ട്.
മൃതദേഹങ്ങൾ വെട്ടിനുറുക്കിയത് ഭഗവൽ സിംഗും ലൈലയും ചേർന്നാണെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. തിരുമ്മൽ കേന്ദ്രത്തിൽവച്ചായിരുന്നു വെട്ടിനുറുക്കിയത്.
ഈ സമയം ഷാഫി അവിടെ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കൊലയ്ക്കു ശേഷം ഷാഫി പുറത്തുപോയതായും പ്രതികൾ മൊഴി നൽകി.
തിരുമ്മൽ കേന്ദ്രത്തിൽ വായ് മൂടിക്കെട്ടാനുള്ള പ്ലാസ്റ്ററും കണ്ടെടുത്തു. മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ച കത്തിയും ഇവിടെനിന്നും കണ്ടെടുത്തു.