ഭോപ്പാൽ: മധ്യപ്രദേശിൽ കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരി മരിച്ചു. ഉജ്ജയിനിലെ ജോഗ്ഖേദി ഗ്രാമത്തിലാണ് സംഭവം.
തുറന്നുകിടന്ന കുഴൽക്കിണറിലേക്ക് വീണ പെൺകുട്ടി 10-12 അടി താഴ്ചയിലാണ് കുടുങ്ങിക്കിടന്നത്.
പോലീസും അഗ്നിശമനസേനയും എത്തുന്നതിന് മുമ്പു തന്നെ നാട്ടുകാർ പെൺകുട്ടിയെ കുഴിയിൽനിന്നും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കുഴല്‍ക്കിണര്‍ ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.