കേംബ്രിഡ്ജിലെ കെന്നറ്റ് സ്വദേശിയാണ് ലോറല്‍ ഫിസാക്ലിയ എന്ന മൂന്നു വയസുകാരി. ഓടിപ്പാഞ്ഞ് നടക്കുന്ന ഒരു കുട്ടിക്കുറുമ്പിയാണ്.
അവളുടെ കളിചിരിയും കുസൃതിയുമൊക്കെ കൊണ്ട് നിറഞ്ഞതാണ് അവളുടെ വീടും.പക്ഷേ, കുഞ്ഞു ലോറല്‍ മൂന്നു വയസുവരെ ജീവിച്ചത് എങ്ങനെയെന്നു കേട്ടാല്‍ ആരുമൊന്നു ഞെട്ടും.
അവയവങ്ങളൊക്കെ പുറത്ത്
എക്സോംഫാലോസ് എന്ന അവസ്ഥയിലാണ് ലോറല്‍ ജനിച്ചത്. അതായത് കരള്‍, കുടല് തുടങ്ങിയ ആന്തരിക അവയവങ്ങളൊക്കെ ശരീരത്തിവനു പുറത്തായിരുന്നുവെന്ന്.
ഇങ്ങനെ കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ ജനിക്കുമ്പോള്‍ തന്നെ ശസ്ത്രക്രിയ ചെയ്ത് ആ പ്രശ്നം പരിഹരിക്കാറുണ്ട്.
എന്നാല്‍ ലോറലിന്റെ അവസ്ഥ അല്‍പ്പം ഗുരുതരമായതിനാല്‍ മൂന്നു വയസുവരെ അള് ജീവിച്ചത് ഈ അവസ്ഥയില്‍ തന്നെയാണ്.
വയറിന് പുറത്ത് ഒരു പന്തു പോലെയായിരുന്നു അവളുടെ ആന്തരിക അവയവങ്ങളെല്ലാം നിന്നിരുന്നത്.
അസാധാരണ ജീവിതം
കുഞ്ഞു ലോറലിന്റെ ഈ അവസ്ഥയില്‍ അവളുടെ വീട്ടുകാരെല്ലാം സങ്കടപ്പെട്ടു. അവള്‍ക്ക് സാധാരണ ജീവിതം ഒരിക്കലെങ്കിലും ലഭിക്കുമോ എന്നതായിരുന്നു എല്ലാവരുടെയും ആശങ്ക.
ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ ആദ്യമായി വീട്ടിലെത്തിയ ഘട്ടത്തില്‍ എപ്പോഴെങ്കിലും സാധാരണ ജീവിതം നയിക്കാനാകുമോ എന്ന് അത്ഭുതപ്പെട്ടിരുന്നുവെന്ന് ലോറലിന്റെ അമ്മ കെല്ലി പറഞ്ഞു.
സാധാരണ ജീവിതം
എന്നാല്‍ ഇപ്പോള്‍ ലോറലിന്റെ ജീവിതം സാധാരണ നിലയിലാണ്. ആ നിലയിലേക്ക് എത്താന്‍ ഒന്നിലധികം ഓപ്പറേഷനുകള്‍ വേണ്ടി വന്നുവെന്നും കെല്ലി പറഞ്ഞു:
‘അവളുടെ എല്ലാ അവയവങ്ങളും തെറ്റായ സ്ഥലത്തായിരുന്നു, അതിനാല്‍ സര്ജന് അവളുടെ അവയവങ്ങലെ പുനസജ്ജീകരിക്കാനായി എല്ലാം പുറത്തെടുക്കുകയും അവയെ ശരിയായ സ്ഥലത്ത് വെച്ച് തുന്നിച്ചേര്‍ക്കുകയും ചെയ്തു.
ഓപ്പറേഷന് ശേഷം ആറ് മുതല്‍ എട്ട് ആഴ്ച വരെ ലോറലിന് ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ അവള് വീട്ടില്‍ തിരിച്ചെത്തി.
വളരെ വേഗം വീട്ടിലെത്താന്‍ കഴിഞ്ഞത് വീട്ടുകാരെയും ലോറലിനെയും ഒരു പോലെ സന്തോഷിപ്പിച്ച കാര്യമായിരുന്നു. വീട്ടിലെത്തിയതും അവള് പഴയപോലെ ഓടിച്ചാടി നടക്കാന്‍ തുടങ്ങി.’
വീട്ടിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് അവളെ ഓര്‍മിപ്പിക്കേണ്ടി വന്നു, അവള്‍ക്ക് ഒരു വലിയ ഓപ്പറേഷന് ഉണ്ടായിരുന്നുവെന്നും പതിയെ വേണം ഓടാനും ചാടാനുമെന്നും കെല്ലി പറഞ്ഞു.’ഇപ്പോള്‍, അവള് തന്റെ പുതിയ വയറു കാണിക്കാന്‍ ഓടിനടക്കുകയാണ്.