ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ ക​ടി​ച്ച് വ​ലി​ച്ച് തെ​രു​വ് നാ​യ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്; ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍

ല​ക്നോ: ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹ​ത്തി​ല്‍ ക​ടി​ച്ച് വ​ലി​ച്ച് തെ​രു​വ് നാ​യ. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സം​ഭാ​ല്‍ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ഏ​റെ ഞെ​ട്ട​ലു​ണ്ടാ​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്.

വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ റോ​ഡ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി വ​രാ​ന്ത​യി​ല്‍ സ്‌​ട്രെ​ക്ച​റി​ലാ​ണ് കി​ട​ത്തി​യി​രു​ന്ന​ത്.

വെ​ള്ള​പു​ത​പ്പി​ച്ച് കി​ട​ത്തി​യി​രു​ന്ന മൃ​ത​ശ​രീ​ര​ത്തി​ല്‍ നാ​യ ന​ക്കു​ന്ന​തി​ന്‍റെ​യും ക​ടി​ച്ച് വ​ലി​ക്കു​ന്ന​തി​ന്‍റെ​യും 20 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്.

ആ​ശു​പ​ത്രി ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി. സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി.

പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും പ്രാ​ദേ​ശി​ക അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ടി​ട്ട് ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി രം​ഗ​ത്തെ​ത്തി.

Related posts

Leave a Comment