കൊ​ല്ല­​ത്ത് എ​ന്‍.​കെ. ​പ്രേ­​മ­​ച­​ന്ദ്ര​ന്‍ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥിയാകും; പ്രഖ്യാപനവുമായി ഷിബു ബേബി ജോൺ­​

തി­​രു­​വ­​ന­​ന്ത­​പു​രം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊ​ല്ല­​ത്ത് എ​ന്‍.​കെ.​പ്രേ­​മ­​ച­​ന്ദ്ര​ന്‍ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി­​യാ­​കും. ആ​ര്‍​എ­​സ്പി സം​സ്ഥാ­​ന സെ­​ക്ര­​ട്ട​റി ഷി­​ബു ബേ­​ബി ജോ​ണ്‍ ആ​ണ് ഔ­​ദ്യോ­​ഗി­​ക സ്ഥാ­​നാ​ര്‍­​ഥി പ്ര­​ഖ്യാ​പ­​നം ന­​ട­​ത്തി­​യ​ത്.

പാർട്ടി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്‍റേതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായി പാർലമെൻ്റിൽ പ്രവർത്തിച്ച എംപിയാണ് പ്രേമചന്ദ്രൻ. അദ്ദേഹം മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ എത്തിച്ചുവെന്നും നിരവധി അപവാദ പ്രചരണങ്ങളെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

തു­​ട​ര്‍­​ച്ച­​യാ­​യി മൂ​ന്നാം ത­​വ­​ണ­​യാ­​ണ് പ്രേ­​മ­​ച­​ന്ദ്ര​ന്‍ കൊ​ല്ല­​ത്തു­​നി­​ന്ന് മ­​ത്സ­​രി­​ക്കു­​ന്ന­​ത്. 2019ലെ ​തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ 1.5 ല­​ക്ഷം വോ­​ട്ടു­​ക­​ളു­​ടെ ഭൂരി­​പ­​ക്ഷ­​ത്തി­​ലാ­​ണ് അ­​ദ്ദേ­​ഹം വി­​ജ­​യി­​ച്ച​ത്.

Related posts

Leave a Comment