മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഗോപിക. സിനിമകളില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഓസ്ട്രേലിയയില്‍ ആണ് താമസം.
താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
നാട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ അധികം സജീവമല്ലാത്ത നടിയാണ് ഗോപിക. അതിനാല്‍ തന്നെ താരത്തിന്റെ വിശേഷങ്ങളൊന്നും തന്നെ ആരാധകരിലേക്ക് എത്താറുമില്ല.
നടിയുടെ സഹോദരി ഗ്ലിനിയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഗോപികയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം സഹോദരി കുടുംബവും ചിത്രത്തിലുണ്ട്.
ഫോര്‍ ദ് പീപ്പിള്‍, മായാവി,വേഷം, ചാന്തുപൊട്ട്,പച്ചക്കുതിര,കീര്‍ത്തിചക്ര, വെറുതെ അല്ല ഭാര്യ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായ നടിയാണ് ഗോപിക.
തമിഴിലും ഏതാനും സിനിമകളില്‍ അഭിനയിച്ചു. സിനിമയില്‍ സജീവമായി തുടങ്ങിയപ്പോഴായിരുന്നു ഗോപികയുടെ വിവാഹം. വിവാഹത്തിനുശേഷം 2013 വരെ താരം സിനിമാരംഗത്ത് സജീവമായിരുന്നു.
2008-ലായിരുന്നു താരത്തിന്റെ വിവാഹം. ഡോക്ടറായ അജിലേഷ് ചാക്കോയാണ് ഗോപികയുടെ ഭര്‍ത്താവ്. ആമി,ഏയ്ഡന്‍ എന്നിവര്‍ മക്കളാണ്.