പത്തനംതിട്ട: നഗരത്തിലെ വനിതാ ഹോസ്റ്റലിന് മുമ്പില്‍ നഗ്നതാ പ്രദര്‍ശനവും അശ്ലീല പ്രകടനവും നടത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ പോലീസിന്റെ പിടിയിലായി.
ഇരുചക്രവാഹനത്തിലെത്തിയ രണ്ടു പേരാണ് കഴിഞ്ഞദിവസം രാവിലെ നഗ്നതാ പ്രദര്‍ശനം നടത്തിയത്.
കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയായ തടിപ്പണിക്കാരന് നന്ദനനാ (55) ണ് പോലീസിന്റെ പിടിയിലായത്.
ഹെല്‍മറ്റും മാസ്കും ധരിച്ച ഇരുവരും ഹോസ്റ്റലിന് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതോടെ വിദ്യാര്‍ഥിനികള്‍ തന്നെ ദൃശ്യം വീഡിയോയില്‍ പകര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു.
പിടിയിലായയാളുടെ പേരില്‍ സ്ത്രീകളെ ശല്യം ചെയ്തതിന് മുമ്പും കേസ് ഉള്ളതായി പോലീസ് പറഞ്ഞു.
ഇതിലെ രണ്ടാമനെ ഇതേവരെ കണ്ടെത്തിയിട്ടില്ല. നാല്പത്തിയഞ്ച് വയസ് തോന്നിക്കുന്നയാളാണെന്ന് പോലീസ് പറയുന്നു.
സ്ഥിരമായി ഹോസ്റ്റലിന് മുന്നില്‍ എത്തി ലൈംഗിക ചേഷ്ടകള്‍ കാണിക്കുമെന്നാണ് പെണ്‍കുട്ടികളുടെ പരാതി. വീഡിയോയില്‍ ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ല.
കൈലി ധരിച്ച് വെള്ളിയാഴ്ച ഉച്ചയോടെയെത്തിയ ആളാണ് ഇരുവരും ഹെല്‍മറ്റും മാസ്കും ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു.
കഴിഞ്ഞ കുറേ ദിവസമായി ഹോസ്റ്റലിനു മുന്നിലെത്തുന്ന ഇരുവരുടേയും ശല്യം സഹിക്ക വയ്യാതെയാണ് വിദ്യാര്‍ഥിനികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പോലീസിന് നല്‍കിയത്. നന്ദനന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.