വിവാഹം, പ്രണയം എന്നിവയെക്കു റിച്ചെല്ലാം അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുമ്പോൾ ചോദ്യം വരാറുണ്ട്. ഞാൻ അതിനെ എല്ലാം കൂളായി എടുക്കുന്നയാളാണ്.
വിവാഹിതയാകാതെ കഴിയുന്നുവെന്നതിനോടും ഞാൻ വളരെ കൂളായാണ് ഇടപെടുന്നത്. വിവാഹം നടക്കേണ്ടതാണെങ്കിൽ നടക്കും.
നല്ല ഒരാളെ കിട്ടിക്കഴിഞ്ഞാൽ ഈ പ്രായത്തിലും വിവാഹം കഴിക്കാൻ എനിക്ക് താൽപര്യമുണ്ട്. അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോൾ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്.
അല്ലാതെ സുഹൃത്തുക്കളോ ബന്ധുക്കളോ ആ ചോദ്യം എന്നോട് ചോദിക്കാറില്ല. അവർ എല്ലാത്തിനോടും യോജിച്ച് തുടങ്ങി. സിംഗിളായി ജീവിക്കുന്നതും നല്ല കാര്യം തന്നെയാണ്. ഇതുവരെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് നന്ദിനി പറഞ്ഞു.