തൃശൂർ: ജില്ലയെ മാതൃകാപരമായ പൊതുഗതാഗതസംവിധാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി എയർഹോണുകൾ എല്ലാ ബസുടമകളും വാഹനങ്ങളിൽ നിന്ന് മാറ്റി. ഓഗസ്റ്റ് 15ന് എയർഹോണ്‍ വിമുക്തജില്ലയായി പ്രഖ്യാപിക്കാനാണ് നീക്കം.
അശ്രദ്ധമായി വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ പേരും വാഹനത്തിന്റെ നന്പറും സ്ഥലവും മോട്ടോർ വാഹനവകുപ്പിന്റെ 0487-2360450 എന്ന നന്പറിൽ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ അറിയിക്കണം. അത്തരം ഡ്രൈവർമാരെ കറക്ടിങ് പരിശീലനത്തിന് വിധേയമാക്കും.
പരിശീലനത്തിനുശേഷം മാറ്റം വന്നില്ലെങ്കിൽ വാഹന ഉടമയോട് ഡ്രൈവറെ മാറ്റാൻ ആവശ്യപ്പെടും. ബസ് ഡ്രൈവർമാർ ബസ് സ്റ്റോപ്പിൽ നിന്നുമാത്രമേ യാത്രക്കാരെ കയറ്റാവൂ. ആറുമാസത്തിനുള്ളിൽ ബസ് സ്റ്റോപ്പുകൾക്ക് ആർടിഎ ബോർഡ് അംഗീകാരം നൽകുമെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.