തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ബില്ല് അടച്ചില്ല എന്ന കാരണത്താൽ ആരുടെയും വൈദ്യുതി വിച്ഛേദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ വൈദ്യുതി നിരക്കിൽ വ്യത്യാസം വരുത്തിയിട്ടില്ല.
എങ്കിലും പരാതി ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ പ രിശോധിക്കാൻ കെഎസ്ഇബിയോട് സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് ഇപ്പോൾ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ സൗജന്യം അനുവദിക്കും. ഈ വിഭാഗത്തിനു നിലവിൽ വൈദ്യുതി സൗജന്യമാണ്.
പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തിൽ പെട്ട ഉപഭോക്താക്കൾക്ക് ഇപ്പോൾ ഉണ്ടായ ഉപയോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കിൽത്തന്നെ ബില്ല് കണക്കാക്കും.
പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബിൽ തുക വർധനയുടെ പകുതി സബ്സിഡി നൽകും. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബിൽ തുകയുടെ വർധനയുടെ 30 ശതമാനം സബ്സിഡി അനുവദിക്കും.
പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 25 ശതമാനമായിരിക്കും സബ്സിഡി. പ്രതിമാസം 150 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന മുഴു വൻ ഉപയോക്താക്കൾക്കും അധിക ഉപയോഗംമൂലം ഉണ്ടായിട്ടുള്ള വർധനയുടെ 20 ശതമാനം സബ്സിഡി നൽകും.
ലോക്ക്ഡൗണ് കാലയളവിലെ വൈദ്യുതി ബിൽ അടക്കാൻ മൂന്നു തവണകൾ അനുവദിച്ചിരുന്നു. ഇത് അഞ്ചു തവണ വരെ അനുവദിക്കും. ഈ നടപടികളുടെ ഭാഗമായി വൈദ്യുതി ബോർഡിന് 200 കോടിയോളം രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ റഞ്ഞു. ഇതിന്റെ ഗുണം 90 ലക്ഷം ഗാർഹിക ഉപയോക്താക്കൾക്ക് ലഭിക്കും.
താരീഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ യാതൊരു വ്യത്യാസവും ഇപ്പോൾ വരുത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വൈദ്യുതി ഉപയോഗം വ ർധിച്ചത് സ്വാഭാവികമായി സംഭവിച്ചതാണെങ്കിലും കുറഞ്ഞ ഉപയോഗം മാത്രമുണ്ടായിരുന്നവരും സൗജന്യങ്ങൾക്ക് അർഹത ഉണ്ടായിരുന്നവരുമായ ഉപയോ ക്താക്കൾക്ക് ഉയർന്ന ബില്ല് വന്നത് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.
ഇത് കണക്കിലെടുത്താണ് സർക്കാർ നിർദേശം അനുസരിച്ച് വൈദ്യുതി ബോർഡ് ഇളവുകൾ സംബന്ധിച്ച തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.