കോട്ടയം: ദുബായിയില്‍ മരിച്ച ഏറ്റുമാനൂര്‍ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം. ഇന്നു പുലര്‍ച്ചെ നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം എത്തിയില്ല.
മൃതദേഹം ഏറ്റെടുക്കില്ലെന്നു കുടുംബം അറിയിച്ചു. ആംബുലന്‍സില്‍ സൂക്ഷിച്ച മൃതദേഹം ആലുവ പോലീസ് സ്റ്റേഷനു മുമ്പിലാണ് ഇപ്പോഴുള്ളത്.
ഏഴു ദിവസം മുമ്പാണ് ഏറ്റുമാനൂര്‍ സ്വദേശി ദുബായിയില്‍ മരിച്ചത്. മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമം നേരത്തേ തന്നെ സന്നദ്ധ സംഘടനകള്‍ തുടങ്ങിയിരുന്നു.
മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബാംഗങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മരണസര്‍ട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ മറ്റു സര്‍ട്ടിഫിക്കറ്റുകളും മാത്രം എത്തിച്ചാല്‍ മതിയെന്നാണു കുടുംബം അറിയിച്ചിരുന്നത്.
അധികം ദിവസം മൃതദേഹം അവിടെ സൂക്ഷിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം നാട്ടിലെത്തിയാല്‍ വിളിക്കാനാണു കുടുംബം പറഞ്ഞത്.
അതുപ്രകാരം സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശേരിയാണു മൃതദേഹം നാട്ടിലെത്തിച്ചത്.
സബിയ എന്ന പെണ്‍കുട്ടിയാണ് നാട്ടില്‍ മൃതദേഹം ഏറ്റുവാങ്ങിയത്. ഇവര്‍ കുടുംബത്തെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്നാണ് യുവതി പറയുന്നത്.
ആലുവ പോലീസ് സ്റ്റേഷനു മുന്നില്‍ ആംബുലന്‍സില്‍ മൃതദേഹവുമായി കാത്തിരിക്കുകയാണു യുവതി.