തളിപ്പറമ്പ്: തളിപ്പറന്പ് മിനി സിവിൽ സ്റ്റേഷനാണ് ചിത്രത്തിൽ കാണുന്നത്. വാഹനങ്ങളുടെ പാർക്കിംഗ് കാരണം വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്ക് പല ഓഫീസുകളിലും എത്താൻ ബുദ്ധിമുട്ടാണ്.കാരണം, ഈ വാഹനങ്ങൾ ഇവിടെയെത്തുന്നവർക്ക് തടസം സൃഷ്ടിക്കുകയാണ്.
താലൂക്ക് ഓഫീസ്, എക്സൈസ് ഓഫീസ്, ആര്‍ടിഒ ഓഫീസ് തുടങ്ങി അനേകം ഓഫീസുകളാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ മാത്രമല്ല പൊതുജനങ്ങളുടെ കൂടെ വാഹനം ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ട്.
താലൂക്ക് ഓഫീസിലേക്കും മിനി സിവില്‍ സ്റ്റേഷനിലേക്കും വരുന്ന പൊതുജനങ്ങളുടെ വാഹനം പാര്‍ക്കു ചെയ്യാന്‍ അനുവദനീയമാണെങ്കിലും നഗരത്തിലേക്ക് ഷോപ്പിംഗിനും മറ്റും വരുന്നവരുടെ വാഹനവും ഇവിടെ പാര്‍ക്ക് ചെയ്യുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ആര്‍ടിഒ, എക്സൈസ് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഇവിടുത്തെ അനധികൃത വാഹനപാര്‍ക്കിംഗ് മൂലം അസൗകര്യം ഉണ്ടാകുന്നത്. അത്യാവശ്യമായി പുറത്ത് പരിശോധനയ്ക്ക് പോകണമെങ്കില്‍ മറ്റുള്ളവരുടെ വാഹനങ്ങള്‍ ഓരോന്നായി മാറ്റിയിട്ട് വേണം തങ്ങളുടെ വാഹനം കോന്പൗണ്ടിന് വെളിയില്‍ എത്തിക്കാന്‍. പാര്‍ക്കിംഗിന് അനുവദിച്ച സ്ഥലത്ത് മാത്രമല്ല, ജനങ്ങള്‍ നടക്കുന്ന വഴിയിലും വാഹനം പാര്‍ക്ക് ചെയ്തിരിക്കുകയാണ്.