കോട്ടയം  മെഡിക്കൽ കോളജിൽ  നോ പാർക്കിംഗ് ബോർ‌ഡ് ചി​ല​ർ​ക്കുമാ​ത്രം ബാ​ധ​കമോ?


ആ​ർ​പ്പൂ​ക്ക​ര: നി​യ​മം ചി​ല​ർ​ക്കു മാ​ത്ര​മാ​ത്രം ബാ​ധ​ക​മെ​ന്നാ​ന്ന് ചി​ല​രു​ടെ​യെ​ങ്കി​ലും ധാ​ര​ണ! മ​ന​പൂ​ർ​വ​മു​ള്ള നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​മ്മു​ടെ ക​ണ്‍​മു​ൻ​പി​ൽ പ​ല​പ്പോ​ഴും കാ​ണാം.

വാ​ഹ​ന​ങ്ങ​ൾ എ​വി​ടെ​യൊ​ക്കെ പാ​ർ​ക് ചെ​യ്യാ​മെ​ന്നും ചെ​യ്യ​രു​തെ​ന്നു​മു​ള്ള നി​യ​മ​ങ്ങ​ൾ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര ജീ​വി​ത​ത്തി​നും വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നും ത​ട​സ​മാ​കാ​തി​രി​ക്കാ​നു​ള്ള​താ​ണ്.

എ​ന്നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​നു മു​ന്പി​ലു​ള്ള പ്ര​ധാ​ന പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​തു ക​ണ്ടാ​ൽ നി​യ​മ​ലം​ഘ​ന​ത്തി​നു മാ​ത്ര​മു​ള്ള​താ​ണെ​ന്നു തോ​ന്നും.

ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് ത​ന്നെ ’നോ ​പാ​ർ​ക്കിം​ഗ്’ എ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ർ​ഡി​നു താ​ഴെ​യാ​ണ്.

ഏ​തു സ​മ​യ​ത്തും വ​ള​രെ തി​ര​ക്കേ​റി​യ റോ​ഡാ​ണി​ത്. മോ​ർ​ച്ച​റി ഗെ​യി​റ്റി​നു മു​ന്പി​ലു​ള്ള റോ​ഡി​ലാ​ണ് ഇ​ങ്ങ​നെ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക് ചെ​യ്തു ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത്.

നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​മാ​യ ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ന​ട​ന്നു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment