ചാലക്കുടി: നഗരത്തിൽ എവിടെയും അനധികൃത പാർക്കിംഗ്. മുനിസിപ്പൽ ബസ് സ്റ്റാൻഡിലും പാർക്കിംഗ്. സ്വകാര്യ ബസുകൾക്കു മാത്രം പ്രവേശിക്കാനുള്ള ബസ് സ്റ്റാൻഡ് ഇന്ന് സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് സ്ഥലമായി മാറി.ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് രാവിലെ മുതൽ കാറുകൾ പാർക്ക് ചെയ്യുകയാണ്.
ബസ് സ്റ്റാൻഡിൽ നിന്നും ബസുകളുടെ പുറത്തേക്കുള്ള വഴിയിലാണ് ഈ അനധികൃത പാർക്കിംഗ്. പോലീസ് ഇടയ്ക്കിടെ പാക്ക് ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെങ്കിലും അനധികൃത പാർക്കിംഗിന് ഒരു കുറവുമില്ല. ടൗണിലും പരിസരങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. എവിടെയെങ്കിലും ഒരു ഒഴിഞ്ഞ സ്ഥലം കണ്ടാൽ അവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്.
രാവിലെ റോഡരുകിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ രാത്രിയിലാണ് കൊണ്ടുപോകുന്നത്. ജോലിക്കു പോകുന്നവരും ദീർഘദൂര യാത്ര പോകുന്നവരും ടൗണിലേക്ക് സ്വന്തം കാറിൽ വന്ന് റോഡരുകിൽ കാർ പാർക്ക് ചെയ്ത് ബസിലും ട്രെയിനിലും യാത്ര പോകുകയാണ്. ടൗണിലെ ഗതാഗതത്തിരക്ക് നിയന്ത്രിക്കാൻ പാർക്കിംഗിന് കർശന നിയന്ത്രണമുണ്ടാക്കാൻ ട്രാഫിക് കമ്മിറ്റി തീരുമാനിച്ചിരിക്കയാണ്.