പഴയങ്ങാടി: യാത്രാ തിരക്കേറിയ പഴയങ്ങാടി റെയിൽവേ സ്റ്റേഷന് മുൻവശത്തുള്ള റോഡരികിലാണ് പോലിസിന്റെ നിർദേശങ്ങൾ പോലും കാറ്റിൽ പറത്തി വാഹനങ്ങൾ റോഡരികിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത്. റോഡിൽ അതിരൂക്ഷമായുള്ളഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പോലീസ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്.
സ്റ്റേഷന് സമീപം പേ പാർക്കിംഗ് സംവിധാനമുണ്ടായിട്ടും ഇത് ഒഴിവാക്കിയാണ് റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡിന്റെ ശോചനീയാവസ്ഥയും വീതി കുറവും തകർച്ചയും ഇവിടങ്ങളിൽ വീണ്ടും ഗതാഗതത്തിന് തടസമാവുകയാണ്.
അധികൃതരുടെ നിർദ്ദേശങ്ങൾ പോലും കാറ്റിപറത്തി വാഹനങ്ങൾ ഗതാഗതത്തിന് തടസമാക്കുന്നവർക്ക് എതിരെ ശക്തമായ നടപടികൾ പോലിസ് അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.