പഴയന്നൂർ: മാലിന്യമെന്ന പേരില്‍ മണ്ണിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന് പുതിയ രൂപവും ഭാവവും നല്‍കുകയാണ് പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച പ്ലാസ്റ്റിക് ബയലിംഗ് ആന്റ് ഷ്രഡിങ്ങ് യൂണിറ്റ് സജ്ജമാക്കിയത്.
ബ്ലോക്ക് ശുചിത്വസേനയെ ഉപയോഗപ്പെടുത്തി വീടുകളിലെ പ്ലാസ്റ്റിക് സാമഗ്രഹികള്‍ കഴുകി ഉണക്കി വൃത്തിയക്കിയവ യൂണിറ്റില്‍ എത്തിച്ച് ബയലിംഗ് നടത്തി പുനര്ചക്രീകരണത്തിന് ഉപയോഗിക്കുന്നതിനും ഇതര പ്ലാസ്റ്റിക് എല്ലാം പൊടിച്ച് ടാറിംഗ് ഉള്‍പ്പെടെയുള്ള പ്രവർത്തികള്‍ക്ക് ഉപയോഗിക്കുന്നതിനുമാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്. അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്ത് പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് പദ്ധതി നടപ്പിലാക്കാനാണ് ഉദേശിച്ചിരുന്നത്.
എന്നാല്‍ 2018ല്‍ ബ്ലോക്ക് പഞ്ചായത്ത് ചീരക്കുഴിയിലെ ഒരേക്കര്‍ സ്ഥലം വിലയ്ക്ക് എടുത്ത് ഷ്രഡിങ്ങ് യൂണിറ്റിന് ആവശ്യമായ കെട്ടിടം പണിത് ജനറേറ്റര്‍ സ്ഥാപിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ജില്ലയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം കഴുകി വൃത്തിയാക്കി എത്തിക്കുന്ന മുഴുവന്‍ സാധനസാമഗ്രഹികളും പൊടിച്ച് നല്കുന്നതിനോടോപ്പം ബയലിംഗ് നടത്തുന്നതിനും തയ്യാറാണെന്ന് ജില്ലാഭരണകൂടത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാര്‍ എന്നിവര്‍ അറിയിച്ചിരുന്നു.
പൊടിച്ച പ്ലാസ്റ്റിക് നാറ്റ്പാക് നിര്‍ദേശമനുസരിച്ച് ടാറിംഗില്‍ 20 ശതമാനം ഉള്‍പ്പെടുത്താവുന്നതാണ്. ഇനി മുതല്‍ എല്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും ആവശ്യമായ പൊടിച്ച പ്ലാസ്റ്റിക് യൂണിറ്റില്‍ നിന്നും ലഭ്യമാക്കും. മണ്ണിനും പരിസരത്തിനും അപകടം സൃഷ്ട്ടിക്കുന്ന മൈക്രോണ്‍ കുറവായ പ്ലാസ്റ്റിക് ഉള്‍പ്പെടെ ബയലിംഗ് നടത്താമെന്നതും കിട്ടാവുന്നത്ര പ്ലാസ്റ്റിക് പൊടിക്കാമെന്നതും ഈ യൂണിറ്റിന്റെ പ്രത്യേകതയാണ്.
രണ്ടു വര്‍ഷക്കാലത്തെ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മാതൃക പ്രവര്‍ത്തിയായിട്ടാണ് പ്ലാസ്റ്റിക് ഷ്രഡിങ്ങ് യൂണിറ്റ് പദ്ധതി നടപ്പിലാക്കിവരുന്നത്. യൂണിറ്റിനോട് ചേര്‍ന്നുകിടക്കുന്ന ചീരക്കുഴി ഡാം പരിസരത്ത് ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മിക്കുന്നതിനും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുണ്ട്.