ചോറ്റാനിക്കര: ശുചിത്വ പഞ്ചായത്തായി ചോറ്റാനിക്കരയെ പ്രഖ്യാപിച്ചതോടെ ആരംഭിച്ച പ്ലാസ്റ്റിക് സംഭരണവും ഇ-വേസ്റ്റ്, കുപ്പി, ചില്ല് തുടങ്ങിയവയുടെ സംഭരണവും അവസാന ഘട്ടത്തിലെത്തിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് രമണി ജനകൻ. കഴുകി ഉണക്കിയ പ്ലാസ്റ്റിക് തരം തിരിച്ച് ചാക്കിലാക്കിയും മറ്റുള്ളവ വേറെയുമാണ് മാറ്റിയിരിക്കുന്നത്.
പഞ്ചായത്തിലെ 14 വാർഡ് കളിലും ഹരിതസേനയിലെ അംഗങ്ങളാണ് വീടുകളിൽ നിന്ന് ഇപ്രകാരം സംഭരിക്കുന്നത്. അൻപതു രൂപയാണ് വീട്ടുടമ നൽകേണ്ടത്. ഇപ്രകാരം സംഭരിച്ച പാഴ് വസ്തുക്കളുൾപ്പെടെ നാലു ടൺ ക്ലീൻ കേരള ഏറ്റെടുത്തായി രമണി ജനകൻ പറഞ്ഞു. ഇനി ഒരു ടൺ കൂടി ഉടന്നെ കൊണ്ടു പോകും. പഴയ കൃഷി ഓഫിസ് പുതുക്കി പണിത കെട്ടിടത്തിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ വ്യാപാരികൾ ഉൾപ്പെടെ വിളിച്ച് ബോധവൽക്കരണവും നടത്തിയതായി വൈസ് പ്രസിഡന്റ് റീസ് പുത്തൻവീട്ടിലും അറിയിച്ചു.