പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റികാരി ബാഗുകൾ ഉപയോഗിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നവരിൽ നിന്ന് 4000 രൂപ മുതൽ 10,000 രൂപവരെ പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
50 മൈക്രോണിന് മേലുള്ള പ്ലാസ്റ്റിക് കാരിബാഗുകൾ വിൽപ്പന നടത്തുന്നവരും സാധനങ്ങൾ ബാഗുകളിലാക്കി നൽകുന്നവരും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുകയും രജിസ്ട്രേഷൻ ഫീസായി പ്രതിമാസം 4000 രൂപ അടയ്ക്കുകയും വേണം.
രജിസ്ട്രേഷൻ ഫീസ് ഒടുക്കാത്തവരിൽ നിന്ന് 10,000 രൂപവരെ പിഴ ഈടാക്കും. 50 മൈക്രോണിൽ കൂടുതലുള്ള കാരി ബാഗുകൾ വിൽക്കുമ്പോൾ പൊതുജങ്ങളിൽ നിന്ന് നിശ്ചിത തുക ഈടാക്കണം.
ഇക്കാര്യം പരസ്യപ്പെടുത്തുന്നബോർഡ് കടയിൽ പ്രദർശിപ്പിക്കണം.സൗജന്യമായി പ്ലാസ്റ്റിക് കാരിബാഗുകൾ നൽകുന്നതല്ലെന്ന് ഇംഗ്ലീഷിലും മലയാത്തിലും എഴുതിയ ബോർഡും സ്ഥാപിക്കണം. പ്ലാസ്റ്റിക് കത്തിക്കുന്നവരിൽ നിന്ന് 25,000 രൂപ വരെ പിഴ ഈടാക്കുമെന്നും അറിയിച്ചു.