തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി എം.എം. മണി നിയമസഭയെ അറിയിച്ചു. വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ ദീർഘകാല, ഹ്രസ്വകാല കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. വീടുകളുടെ മേൽക്കൂരയിലും സർക്കാർ സ്ഥാപനങ്ങളുടെ മുകളിലും സോളാർ പാനലുകൾ സ്ഥാപിക്കും.
ആതിരപ്പള്ളി പദ്ധതി സംബന്ധിച്ചു സമവായമുണ്ടാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഗെയിൽ പൈപ്പ് ലൈനിന്റെ സ്ഥലമെടുപ്പും സുരക്ഷയുമായി ബന്ധപ്പെട്ട് പത്ത് സെന്റോ അതിന് താഴെയോ മാത്രം ഭൂമി ഉള്ളവർക്ക് അഞ്ച് ലക്ഷം രൂപ പ്രത്യേക സഹായം നൽകുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.