കൊച്ചി: ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ സംവരണ സീറ്റിൽ പ്രവേശനം നേടാൻ പഠനവൈകല്യമുള്ള വിദ്യാർഥികൾക്ക് അർഹതയില്ലെന്നു ഹൈക്കോടതി. ചാലക്കുടി സ്വദേശിനി ഐറിൻ ക്ലമന്റ് തോട്ടപ്പള്ളി നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പഠനവൈകല്യത്തിന്റെ തോത് എത്ര ശതമാനമാണെന്നു വിലയിരുത്താൻ സാധിക്കാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഈ ആവശ്യം സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
ഭിന്നശേഷി നിയമപ്രകാരം വൈകല്യമുള്ളവർക്ക് മെഡിക്കൽ പഠനത്തിന് അഞ്ച് ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. പഠനവൈകല്യമുള്ള തനിക്ക് ഈക്വോട്ടയിൽ പ്രവേശനം വേണമെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യം.