കേളകം: റേഷൻ ലഭിക്കാത്തതിനാൽ റേഷൻ മാത്രം ആശ്രയിച്ചു ജീവിക്കുന്ന മലയോരത്തെ ആദിവാസികൾ മുഴുപട്ടിണിയിൽ. ഇ-പോസ് മെഷീൻ മുഖേന റേഷൻ വിതരണം ആരംഭിച്ചെങ്കിലും ബിപിഎൽ, ആദിവാസി വിഭാഗങ്ങൾക്ക് ആഴ്ചകളായി റേഷൻ മുടങ്ങിയിരിക്കുകയാണ്.
ഇരിട്ടി താലൂക്ക് സപ്ലെ ഓഫീസിൽ നിന്നാണു മലയോരത്തെ റേഷൻ കടകളിൽ അരിയെത്തുന്നത്. ഈ മാസം ആദ്യം തന്നെ അരി വിഹിതത്തിനുള്ള കാഷ് ബാങ്ക് മുഖേന അടച്ചെന്നും താലൂക്ക് ഓഫീസുമായി ബന്ധപ്പെടുമ്പോൾ ഉടൻ അയ്ക്കാമെന്ന മറുപടിയാണു ലഭിക്കുന്നതെന്നുമാണു റേഷൻ വ്യാപാരികൾ പറയുന്നത്. നിത്യേന തൊഴിലിനു പോകാൻ കഴിയാത്ത രോഗികളായവരും വൃദ്ധരായവരുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്.