തൃശൂർ: പ്രളയ ദുരിതാശ്വാസത്തിനു ശന്പളം വിട്ടുകൊടുത്തെങ്കിലും ദുരുപയോഗംമൂലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ.
കാബിനറ്റ് റാങ്കിൽ അനേകം ഉപദേശകരെ നിയമിച്ചും ഹെലികോപ്റ്റർ വാടകയ്ക്കെടുത്തും ധൂർത്തടിക്കാനാണ് സർക്കാർ പണം ചെലവാക്കുന്നത്.
ഒരു മാസത്തെ ശന്പളം പിടിച്ചെടുക്കാനുള്ള നീക്കത്തെ എതിർക്കുമെന്നു സംസ്ഥാന പ്രസിഡന്റ് ആർ. അരുണ്‍കുമാറും ജനറൽ സെക്രട്ടറി എസ്. മനോജും ട്രഷറർ കെ.എവർഗീസും അറിയിച്ചു.
ശന്പളം പിടിച്ചെടുക്കൽ വേണ്ട
തൃശൂർ: അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടേയും ശന്പളം നിർബന്ധമായും പിടിച്ചെടുക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ.
ഓരോരുത്തരുടേയും സാന്പത്തിക സ്ഥിതിയനുസരിച്ച് സംഭാവന ചെയ്യാവുന്ന വിധത്തിൽ തീരുമാനം തിരുത്തണമെന്നു കെപിഎസ്ടിഎ തൃശൂർ ജില്ലാ പ്രസിഡന്റ് സൈജു കോളേങ്ങാടൻ, സെക്രട്ടറി ടി. കൃഷ്ണകുമാർ എന്നിവർ ആവശ്യപ്പെട്ടു.