ന്യൂഡൽഹി: എടിഎമ്മുകളുടെ സർവീസ് ചാർജ് ഒഴിവാക്കി കേന്ദ്ര സർക്കാർ. ധനമന്ത്രി നിർമല സീതാരാമൻ ഡൽഹിയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അടുത്ത മൂന്നുമാസത്തേക്കു ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മിൽനിന്നും പണം പിൻവലിക്കാം. അധികചാർജ് ഈടാക്കുകയില്ല.
സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ വിവിധ ബാങ്കുകൾ പിഴ ചുമത്തിയിരുന്നു. ഇനി മുതൽ ഈ വ്യവസ്ഥ ഉണ്ടായിരിക്കില്ലെന്നു നിർമല സീതാരാമൻ പറഞ്ഞു.
2018-19 സാന്പത്തികവർഷത്തെ ആദായനികുതി റിട്ടേണ്‍ സമർപ്പിക്കുന്നതിനുളള സമയപരിധിയും ജിഎസ്ടി റിട്ടേണ്‍ സമർപ്പിക്കാനുളള കാലാവധിയും നീട്ടിയിട്ടുണ്ട്. അഞ്ചുകോടിയിൽ താഴെ അറ്റദായമുളള കന്പനികൾക്ക് പിഴയോ ലേറ്റ് ഫീയോ ഇല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.