കേ​ര​ള​ത്തി​ൽ പു​ക​യി​ല ഉ​പ​യോ​ഗം കു​റ​ഞ്ഞു; പ​ക്ഷേ, സ്ത്രീ​ക​ളി​ൽ കൂ​ടു​ന്നു; ദേ​ശീ​യ കു​ടും​ബാ​രോ​ഗ്യ സ​ർ​വേയിൽ പറയുന്ന കാര്യം ഇങ്ങനെ…


ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം
കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് പു​ക​യി​ല ഉ​പ​യോ​ഗം കു​റ​യു​ന്നു​വെ​ന്നു ക​ണ​ക്കു വ​രു​ന്പോ​ഴും പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ശ​ത​മാ​നം വ​ർ​ധി​ക്കു​ന്നു​വെ​ന്നു സ​ർ​വേ. ദേ​ശീ​യ കു​ടും​ബാ​രോ​ഗ്യ സ​ർ​വേ പ്ര​കാ​രം​സ്ത്രീ​ക​ളി​ലെ പു​ക​യി​ല ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ക​യാ​ണ്.

അ​ഞ്ചാം ദേ​ശീ​യ ആ​രോ​ഗ്യ​സ​ർ​വ്വേ 2019-21 പ്ര​കാ​രം സം​സ്ഥാ​ന​ത്തെ പു​ക​യി​ല ഉ​പ​യോ​ഗം 10.38 ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ൽ സ്ത്രീ​ക​ളി​ലെ പു​ക​യി​ല ഉ​പ​യോ​ഗം 1.8ശ​ത​മാ​ന​ത്തി​ൽ നി​ന്നും 2.71 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു.

പു​രു​ഷ​ൻ​മാ​രി​ലെ പു​ക​യി​ല ഉ​പ​യോ​ഗം 25.7 ശ​ത​മാ​ന​ത്തി​ൽ നി​ന്നും 18.05 ശ​ത​മാ​ന​മാ​യി കു​റ​യു​ക​യും ചെ​യ്തു. 2005-06ൽ ​ന​ട​ന്ന മൂ​ന്നാം ദേ​ശീ​യ ആ​രോ​ഗ്യ സ​ർ​വ്വേ​യി​ൽ 15നു ​വ​യ​സി​നു മു​ക​ളി​ലു​ള്ള 43.5ശ​ത​മാ​നം പു​രു​ഷ​ൻ​മാ​രും1.8 ശ​ത​മാ​നം സ്ത്രീ​ക​ളും പു​ക​യി​ല ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

സം​സ്ഥാ​ന പു​ക​യി​ല ഉ​പ​യോ​ഗം 22.65 ശ​ത​മാ​ന​മാ​യി​രു​ന്നൂ. എ​ന്നാ​ൽ നാ​ലാം പ​ഠ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തെ പു​ക​യി​ല ഉ​പ​യോ​ഗം 13.75 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

അ​പ്പോ​ഴും സ്ത്രീ​ക​ളു​ടെ പു​ക​യി​ല ഉ​പ​യോ​ഗം 1.8ശ​ത​മാ​യി നി​ല​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ഞ്ചാം ദേ​ശീ​യ ആ​രോ​ഗ്യ​സ​ർ​വ്വ​യി​ലാ​ണ് സം​സ്ഥാ​ന​ത്തെ പു​ക​യി​ല ഉ​പ​യോ​ഗം കു​റ​ഞ്ഞ​പ്പോ​ഴും സ്ത്രീ​ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി കാ​ണു​ന്ന​ത്.

കേ​ര​ള​ത്തി​ൽ പു​ക​യി​ല ഉ​പ​യോ​ഗം കു​റ​യു​ന്പോ​ഴും ജി​ല്ല​ക​ളി​ൽ വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ൾ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നും സ​ർ​വ്വേ സൂ​ചി​പ്പി​ക്കു​ന്നു. ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് ഇ​വി​ടു​ത്തെ അ​വ​സ്ഥ.

സ്ത്രീ​ക​ൾ 10.6ശ​ത​മാ​ന​വും പു​രു​ഷ​ൻ​മാ​ർ 26 ശ​ത​മാ​ന ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് 13.8 ശ​ത​മാ​ന​മാ​ണ് പു​ക​യി​ല ഉ​പ​യോ​ഗം. ഇ​തി​ൽ സ്ത്രീ​ക​ൾ 5.1 ശ​ത​മാ​ന​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മ​ല​പ്പു​റം, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് പു​ക​യി​ല കു​റ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​ല​പ്പു​റ​ത്തു ഏ​ഴു​ശ​ത​മാ​ന​വും ക​ണ്ണൂ​രി​ൽ 7.3 ശ​ത​മാ​ന​വും തി​രു​വ​ന​ന്ത​പു​ര​ത്ത് 7.9 ശ​ത​മാ​ന​വു​മാ​ണ് പു​ക​യി​ല ഉ​പ​യോ​ഗം.

ദേ​ശീ​യ കു​ടും​ബ ആ​രോ​ഗ്യ സ​ർ​വ്വേ പ​ഠി​ക്കാ​നും പു​ക​യി​ല ഉ​പ​യോ​ഗം കു​റ​ച്ചു കൊ​ണ്ടു വ​രു​വാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നു കേ​ര​ള വോ​ള​ന്‍റ​റി ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ സാ​ജു വി ​ഇ​ട്ടി വ്യ​ക്ത​മാ​ക്കു​ന്നു.

പു​ക​യി​ല നി​യ​ന്ത്ര​ണ പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ശ്ര​മി​ക്കാ​ത്ത​താ​ണ് പ​രാ​ജ​യ​കാ​ര​ണം. വ​യ​നാ​ട്, ഇ​ടു​ക്കി, പാ​ല​ക്കാ​ട് പോ​ലു​ള്ള ജി​ല്ല​ക​ളി​ലെ ആ​ദി​വാ​സി​മേ​ഖ​ല​ക​ളി​ൽ പു​ക​യി​ല ഉ​പ​യോ​ഗം കൂ​ടു​ത​ലാ​ണെ​ന്നും പു​ക​യി​ല ഉ​പ​യോ​ഗി​ച്ചു​ള്ള മു​റു​ക്ക് യു​വാ​ക്ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി ക​ണ്ടു വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

വ​ന്ധ്യ​ത, കാ​ൻ​സ​ർ, പ​ക്ഷാ​ഘാ​തം , പ്ര​മേ​ഹം, ര​ക്ത​സ​മ​ർ​ദം എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​വു​ന്ന പു​ക​യി​ല ഉ​പ​യോ​ഗം സ്ത്രീ​ക​ളി​ൽ വ​ർ​ധി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ പൊ​തു​ജ​നാ​രോ​ഗ്യ നേ​ട്ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​കാ​ട്ടു​ന്നു.

Related posts

Leave a Comment