ശബരിമല വിഷയത്തില്‍ വിശ്വാസികളെ തെറിവിളിച്ചും അശ്ലീലം പറഞ്ഞും ഫേസ്ബുക്ക് പോസ്റ്റ ഇട്ട സംവിധായകന്‍ പ്രിയനന്ദനെ വെള്ളിയാഴ്ച്ച രാവിലെ ആര്‍എസ്എസ് ബന്ധമുള്ളയാള്‍ ആക്രമിച്ചിരുന്നു. തലയിലൂടെ ചാണകവെള്ളം ഒഴിച്ചെന്നും പിന്നീട് ആക്രമിച്ചുവെന്നുമാണ് സംവിധായകന്‍ പോലീസില്‍ പരാതി നല്കിയിരിക്കുന്നത്.
പ്രിയനന്ദനുനേരെ ആക്രമണം ഉണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സാംസ്‌കാരിക നായകരാരും തന്നെ ഇയാള്‍ക്കുവേണ്ടി രംഗത്തെത്തിയില്ല എന്ന കാര്യം ശ്രദ്ധേയമാണ്. സിപിഎം നേതാക്കള്‍ പോലും പ്രിയനന്ദന് കാര്യമായ പരസ്യ പിന്തുണ നല്കിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് അസഹിഷ്ണുത വച്ചുപൊറുപ്പിക്കില്ലെന്ന് മാത്രമാണ് പറഞ്ഞത്.
അയ്യപ്പ വിശ്വാസികളെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ട പ്രിയനന്ദനെ അന്ന് സുഹൃത്തുക്കള്‍ പോലും കൈവിട്ടിരുന്നു. പിന്തുണ ഇല്ലാതെ വന്നതോടെ പ്രിയനന്ദന്‍ പോസ്റ്റ് പിന്‍വലിച്ച് തടിതപ്പി. എന്നാല്‍ ബിജെപിയും ആര്‍എസ്എസും പ്രശ്‌നം ഏറ്റുപിടിക്കുകയും സംവിധായകന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.
ഇടതുബുദ്ധികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് പ്രിയനന്ദന്‍. എന്നാല്‍ ഇപ്പോള്‍ ഒരുവശത്തു നിന്നും പിന്തുണ ലഭിക്കാത്തത് സംവിധായകനെ അസ്വസ്ഥനാക്കുന്നുവെന്നാണ് അദേഹത്തിന്റെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.