ന്യൂഡൽഹി: പ്രളയക്കെടുതിയിൽ ദുരിതത്തിലായ കേരളത്തിലേക്കു സഹായമായി വിദേശത്തുനിന്നയയ്ക്കുന്ന സാധനങ്ങൾക്കു കസ്റ്റംസ് നികുതിയും ഐജിഎസ്ടിയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
വിദേശത്തുനിന്നുള്ള ദുരിതാശ്വാസ വസ്തുക്കൾക്കു വൻ നികുതി ചുമത്തുന്നതുമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ലോഡ് കണക്കിനു സാധനങ്ങൾ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുന്നതായി പരാതി ഉയർന്നതിനെത്തുടർന്നാണിത്.
പ്രളയം മുൻനിർത്തി പ്രത്യേക ഇളവ് നൽകണമെന്നാവശ്യപ്പെട്ടു നാലു ദിവസം മുന്പു കേന്ദ്രസർക്കാരിനു കേരളം കത്ത് നൽകിയിരുന്നു. ബിഹാറിലും കാഷ്മീരിലും ദുരിത സമയത്ത് ഇത്തരം കാര്യങ്ങൾക്ക് ഇളവ് നൽകിയിരുന്നു.