കോല്ത്തത്ത: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജിയെ പരഹിസിച്ചത് ബിജെപി നേതാവ് രംഗത്ത്. ബിജെപി ദേശീയ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ പാര്‍ട്ടി മുന്‍ അധ്യക്ഷനുമായ രാഹുല്‍ സിന്‍ഹയാണ് അഭിജിത് ബാനര്‍ജിയെ പരിഹസിച്ച് രംഗത്തെത്തിയത്.
വിദേശിയായ ഭാര്യയുള്ളത് നൊബേലിനുള്ള മാനദണ്ഡമാണോ എന്ന് രാഹുൽ സിൻഹ ചോദിച്ചു. രണ്ടാമത്തെ ഭാര്യമാര്‍ വിദേശികളായിട്ടുള്ളവര്‍ക്കാണ് കൂടുതലും നൊബേല്‍ സമ്മാനം ലഭിക്കുന്നത്. രണ്ടാമത്തെ ഭാര്യ വിദേശിയാകുന്നത് നൊബേൽ ലഭിക്കുന്നതിനുള്ള മാനദണ്ഡമാണോ എന്ന് അറിയില്ലെന്നും സിൻഹ കൂട്ടിച്ചേർത്തു.
അഭിജിത് ബാനര്‍ജിക്കെതിരെ നേരത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും രംഗത്തെത്തിയിരുന്നു. അഭിജിത് ബാനര്‍ജിയുടെ ന്യായ് പദ്ധതി ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്ന് ഗോയല്‍ പരാമർശിച്ചിരുന്നു.
അഭിജിത് ബാനർജി, ഭാര്യയും ഫ്രഞ്ച് വംശജയുമായ എസ്തർ ഡുഫ്ലോ, ഹാർവാഡ് സർവകലാശാലയിലെ വികസന സാന്പത്തികശാസ്ത്രവിഭാഗം അധ്യാപകൻ മൈക്കിൾ ക്രെമർ എന്നിവരാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പങ്കിട്ടത്.