സ്റ്റോക്ഹോം: നൊബേൽ ജേതാക്കളുടെ സമ്മാനത്തുകയിൽ വർധനവ്. ഒരു കോടി സ്വീഡിഷ് ക്രോണർ ആയിരുന്നത് 1.1 കോടി ക്രോണർ (9.86 ലക്ഷം ഡോളർ) ആയിട്ടാണ് ഉയർത്തിയിരിക്കുന്നത്.
ക്രോണറിന്റെ മൂല്യത്തിൽ വലിയ ഇടിവുണ്ടായ സാഹചര്യത്തിലാണിതെന്ന് നൊബേൽ ഫൗണ്ടേഷൻ അറിയിച്ചു. ഒക്ടോബറിലാണ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. സമ്മാനവിതരണം ഡിസംബറിലും.
പണപ്പെരുപ്പം അടക്കമുള്ള സാന്പത്തികപ്രശ്നങ്ങൾ മൂലം സ്വീഡിഷ് കറൻസി ഇപ്പോൾ യൂറോയ്ക്കും ഡോളറിനും എതിരേ ഏറ്റവും മോശം നിലയിലാണ്.
1901ൽ നൊബേൽ പുരസ്കാരം നല്കാൻ തുടങ്ങിയപ്പോൾ ഓരോ വിഭാഗത്തിനും 1,50,782 ക്രോണർ വച്ചാണു നല്കിയത്. പലപ്പോഴായി സമ്മാനത്തുകയിൽ മാറ്റം വരുത്തിയിട്ടുണ്ട്. 2012ൽ ഒരു കോടിയിൽനിന്ന് 80 ലക്ഷമായി കുറച്ചിരുന്നു. 2020ലാണ് വീണ്ടും ഒരു കോടി ക്രോണർ വച്ചു നല്കാൻ തുടങ്ങിയത്.