ധാക്ക: സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് പത്തു ലക്ഷം ഡോളറിലധികം വരുന്ന തുക നികുതി അടയ്ക്കണമെന്ന് ബംഗ്ലാദേശ് സുപ്രീംകോടതി ഉത്തരവിട്ടു. ജീവകാരുണ്യ ട്രസ്റ്റുകൾക്കു നല്കിയ തുകയ്ക്ക് നികുതി ഇളവ് ബാധകമല്ലെന്ന കീഴ്ക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.
പ്രഫസർ മുഹമ്മദ് യൂനുസ് ട്രസ്റ്റ്, യൂനുസ് ഫാമിലി ട്രസ്റ്റ്, യൂനുസ് സെന്റർ എന്നിവയ്ക്ക് 2011നും 2014നും ഇടയ്ക്ക് ഇദ്ദേഹം 70 ലക്ഷം ഡോളർ (76.7 കോടി ബംഗ്ലാദേശി ടാക്ക) സംഭാവന നല്കിയതാണു കേസിനാധാരം. മൂന്നു ട്രസ്റ്റുകളുമായും ഇദ്ദേഹത്തിനു ബന്ധമുണ്ട്.
മൈക്രോഫിനാൻസ് സ്ഥാപനമായ ഗ്രാമീൺ ബാങ്ക് സ്ഥാപിച്ച് ബംഗ്ലാദേശിലെ ദശലക്ഷണങ്ങളെ ദാരിദ്ര്യത്തിൽനിന്നു മോചിപ്പിച്ച യൂനുസ് ഖാന് 2006ലാണു നൊബേൽ ലഭിച്ചത്.
എന്നാൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി തെറ്റിയതോടെ ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ വലിയ അഴിമതിക്കേസുകൾ നേരിടുകയാണ്.