കേന്ദ്രസര്‍ക്കാരിന്റെ നോട്ട്നിരോധനം പാളിപ്പോയ പദ്ധതിയാണെന്ന് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ റിച്ചാര്‍ഡ് തലേര്‍ വ്യക്തമാക്കി. ചിക്കാഗോ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ സ്വരാജ് കുമാറിന്റെ ചോദ്യങ്ങളോട് ഇമെയിലിലൂടെ പ്രതികരിക്കവേയാണ് റിച്ചാര്‍ഡ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ റദ്ദാക്കിയതല്ല, മറിച്ച്, നോട്ട് പിന്‍വലിച്ചതിനു ശേഷം 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതാണ് പദ്ധതി പരാജയപ്പെടാന്‍ കാരണമെന്നും തലേര്‍ അഭിപ്രായപ്പെട്ടു. നേരത്തെ നരേന്ദ്രമോദി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച ഉടന്‍ തന്നെ തീരുമാനത്തെ പിന്തുണച്ച് പ്രതികരിച്ചയാളായിരുന്നു തലേര്‍.
‘നോട്ട്നിരോധനവും ഡിജിറ്റലൈസേഷനുമൊക്കെ നല്ല ആശയങ്ങള്‍ തന്നെയാണ്. അഴിമതിരഹിത സമൂഹത്തെ നിര്‍മ്മിക്കാന്‍ പര്യാപ്തമാവുന്നതാണ് അത്തരം നീക്കങ്ങള്‍. പക്ഷേ, ഇന്ത്യയില്‍ 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതോടെ ചെയ്തതത്രയും കുട്ടിക്കളിയായി മാറി. പണത്തിന്റെ ഒഴുക്ക് നിലയ്ക്കുന്ന തരത്തിലുള്ളതായിരുന്നു രണ്ടായിരത്തിന്റെ നോട്ടുകളുടെ ഇറക്കുമതി. ‘എന്നാണ് തലേര്‍ അഭിപ്രായപ്പെട്ടത്.