ജി.ഒ.സി. പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതയായ ശ്രദ്ധാ ആചാര്യ സംവിധാനം ചെയ്യുന്ന ‘നോബിൾ’ എന്ന ചിത്രം വയനാടൻ കൊടുംകാട്ടിൽ ചിത്രീകരണം പുരോഗമിക്കുന്നു. ആതുരസേവന സംഘടനകളുടെയും, ബഹുമാന്യരായ ജനപ്രതിനിധികളുടെയും, ഒട്ടേറെ സിനിമാ പ്രവർത്തകരുടെയും, കൊയിലാണ്ട ിയിലെ നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെ വയനാട്ടിലെ ഒരു പറ്റം ആദിവാസികൾക്ക് ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ചുകൊടുത്തുകൊണ്ടാണ് നോബിളിന്റെ ചിത്രീകരണം ആരംഭിച്ചത്.
പ്രമുഖ സംവിധായകൻ ബിനീഷ് മഠത്തിൽ ആണ് കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നത്. കാമറ – ഉണ്ണി ഭഗവാൻ, കോ-ഡയറക്ടർ – ജയകുമാർ മേനോൻ, സംഗീതം – എസ്.കെ. ബാലചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ – നിധിൻ നാഥൻ, കല – ലാലൻ, മേക്കപ്പ് – ഷിനിജ സുനിൽ, പ്രൊഡക്ഷൻ കണ്ട്രോളർ – അഖിൽ പെരുന്പാവൂർ, വസ്ത്രാലങ്കാരം – മുഹമ്മദ് നവാസ്, സ്റ്റിൽസ് – വൈശാഖ്, പി.ആർ.ഒ.- അയ്മനം സാജൻ, ഡിസൈൻ – സൈൻ മാർട്ട്.
നിഹാൽ, സിദ്ധാർഥ്, വിഷ്ണു, വിവേക്, സെബിൻ, ആരതി, ശ്രദ്ധാ ആചാര്യ, സിയ സുനിൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മറ്റു താരങ്ങളും വേഷമിടുന്നു.